വെള്ളിയാഴ്ച 30 സെപ്റ്റംബർ 2022 - 8:37:01 pm

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 372 പുതിയ കോവിഡ്-19 കേസുകൾ, മരണങ്ങൾ ഇല്ല. രോഗമുക്തി നേടിയത് 353 പേർ: യുഎഇ


അബുദാബി, 2022 സെപ്തംബർ 22, (WAM) – അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 233,095 അധിക കോവിഡ്-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.

കൊറോണ വൈറസ് കേസുകൾ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടത്തുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുന്നത് തുടരുകയാണ് ലക്ഷ്യമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. ടെസ്റ്റിംഗ് ക്യാമ്പയിനിന്‍റെ ഭാഗമായി 372 പുതിയ കൊറോണ വൈറസ് കേസുകൾ കണ്ടെത്തി. ഇതോടെ യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 1,024,457 ആയി.

രോഗബാധിതരായ ആളുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അവരുടെ അവസ്ഥ നിയന്ത്രണവിധേയമാണെന്നും അവർക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

കോവിഡ്-19 സങ്കീർണതകൾ മൂലം പുതുതായി മരണങ്ങൾ ഒന്നും സംഭവിച്ചില്ല എന്ന് MoHAP അറിയിച്ചു, ഇതോടെ രാജ്യത്തെ ആകെ മരണങ്ങളുടെ എണ്ണം 2,342 ആയി.

353 പേർ കൂടി കോവിഡ്-19 വിമുക്തരായി പൂർണ്ണമായി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗവിമുക്തരായവരുടെ എണ്ണം 1,003,764 ആയി എന്നും MoHAP അറിയിച്ചു.

WAM/ Afsal Sulaiman https://www.wam.ae/en/details/1395303085768 WAM/Malayalam

WAM/Malayalam