ഞായറാഴ്ച 02 ഒക്ടോബർ 2022 - 7:25:35 am

വികസന സാധ്യതകളോടുകൂടിയ യുവ ശാക്തീകരണം അറബ് ലോകത്തിന്‍റെ പുരോഗതിക്ക് അനിവാര്യമാണ്: തെയാബ് ബിൻ മുഹമ്മദ്


അബുദാബി, 2022 സെപ്തംബർ 22, (WAM) -- വിദ്യാഭ്യാസ നിലവാരം ഉയർത്തി, തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട്, അവരുടെ സംരംഭകത്വ മനോഭാവത്തിന് പിന്തുണ നൽകികൊണ്ട് അറബ് ലോകത്തെ ജനസംഖ്യയുടെ ഏറ്റവും വലിയ വിഭാഗമായ യുവജനങ്ങളുടെ ശാക്തീകരണത്തിന്റെ പ്രാധാന്യം അറബ് യൂത്ത് സെന്റർ ചെയർമാൻ ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഊന്നിപ്പറഞ്ഞു.

ബുധനാഴ്ച പുറത്തിറക്കിയ 14-ാമത് വാർഷിക ASDA'A BCW അറബ് യുവജന സർവേയുടെ ഫലങ്ങൾ അവലോകനം ചെയ്തതിന് ശേഷമാണ് ഷെയ്ഖ് തെയാബ് തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, അറബ് യുവജനതയെ ശാക്തീകരിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി അറബ് യൂത്ത് സെന്റർ നിശ്ചയിച്ചിട്ടുള്ള പ്രധാന ലക്ഷ്യങ്ങളെയാണ് ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

ഫലങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ട ഷെയ്ഖ് തെയാബ് പറഞ്ഞു, "അറബ് യുവജനതക്കിടയിൽ ശുഭാപ്തിവിശ്വാസത്തിന്റെ നിലവാരവും വരും നാളുകളിലേക്കുള്ള അവരുടെ പോസിറ്റീവ് വീക്ഷണവും നാമെല്ലാവരും പിടിച്ചെടുക്കുകയും അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും അവരുടെ ജീവിതത്തെ സമ്പന്നമാക്കാനും പ്രാപ്തമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നത് ഉറപ്പാക്കുകയും വേണം."

വിദ്യാഭ്യാസം, ജോലി എന്നിവയുടെ ഗുണനിലവാരത്തിൽ പ്രാഥമിക താൽപ്പര്യമുള്ള യുവജനതയുടെ അഭിലാഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മേഖലയിലെ വിവിധ അധികാരികളുടെയും സ്ഥാപനങ്ങളുടെയും ശ്രമങ്ങൾ ഏകീകരിക്കേണ്ടതിന്റെ ആവശ്യകത സർവേയുടെ ഫലങ്ങൾ ഉയർത്തിക്കാട്ടുന്നു.

ഹിസ് ഹൈനസ് ഷെയ്ഖ് തെയാബ് സർവേയുടെ പ്രധാന ഫലങ്ങളിലൊന്ന് പരാമർശിച്ചു, ഇത് പരമ്പരാഗത മൂല്യങ്ങളുടെ നഷ്ടത്തെക്കുറിച്ചുള്ള അറബ് യുവജനതയുടെ ആശങ്കയും അവരുടെ സാംസ്കാരിക സ്വത്വം സംരക്ഷിക്കാനുള്ള അവരുടെ ആഗ്രഹവും കാണിക്കുന്നു, ഇത് നമ്മുടെ സമ്പന്നമായ പൈതൃകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു.

ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ പകുതിയിലധികം യുവാക്കളും തങ്ങളുടെ ജീവിതത്തിൽ അറബി ഭാഷയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നത് പ്രദേശത്തെ യുവജനതയുടെ സംസ്‌കാരവും അവബോധവും രൂപപ്പെടുത്തുന്നതിൽ അറബി ഭാഷയുടെ വിശിഷ്ടമായ സ്ഥാനത്തേക്ക് വെളിച്ചം വീശുന്നതായി അദ്ദേഹം സൂചിപ്പിച്ചു.

ഒരു ലക്ഷ്യസ്ഥാനമായും ജോലി ചെയ്യാനും ജീവിക്കാനുമുള്ള ആദ്യ തിരഞ്ഞെടുപ്പായി യുഎഇയെ അറബ് യുവജനത തിരഞ്ഞെടുത്തത്, മിഡിൽ ഈസ്റ്റിലെ പ്രതീക്ഷയുടെയും പുരോഗതിയുടെയും വിളക്കുമാടമെന്ന നിലയിൽ രാജ്യത്തിന്റെ ഔന്നത്യത്തിന്റെ വ്യക്തമായ തെളിവാണ് എന്ന് ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അഭിപ്രായപ്പെട്ടു.

WAM/ Afsal Sulaiman https://www.wam.ae/en/details/1395303085721 WAM/Malayalam

WAM/Malayalam