ഞായറാഴ്ച 02 ഒക്ടോബർ 2022 - 6:52:47 am

ഊർജ സുരക്ഷയിലും സുസ്ഥിരതയിലും യുഎഇ മുൻനിരക്കാരാണ്: ഹംദാൻ ബിൻ സായിദ്


അബുദാബി, 2022 സെപ്റ്റംബർ 22, (WAM)--ലോകം മുഴുവൻ സാക്ഷ്യം വഹിക്കുന്ന സംഭവവികാസങ്ങളും വെല്ലുവിളികളും യു.എ.ഇ.യുടെ നേതൃത്വത്തിൻ്റെ ഉചിതമായ ദീർഘകാല വീക്ഷണവും ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ മുന്നോട്ടുള്ള സമീപനവും സ്ഥിരീകരിക്കുന്നുവെന്ന് അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി എച്ച്.എച്ച് ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

രാജ്യത്തിൻ്റെ പരിസ്ഥിതി സൗഹൃദ ഊർജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ചും പ്രാദേശിക കാർബൺ പുറന്തള്ളൽ കുറച്ചും യുഎഇ നെറ്റ് സീറോ 2050 നയതന്ത്രപരമായ സംരംഭത്തിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള യുഎഇയുടെ വിജയകരമായ ശ്രമങ്ങളെ അൽ ദഫ്രയിലെ ബറാക്ക ന്യൂക്ലിയർ പവർ പ്ലാൻ്റിൻ്റെ മൂന്നാം യൂണിറ്റിൻ്റെ പ്രവർത്തനം ഉയർത്തിക്കാട്ടുന്നു.

ലോകത്തിലെ ഏറ്റവും പുരോഗമിച്ച ബരാക്കാ ആണവനിലയത്തിൻ്റെ യൂണിറ്റുകൾ, എമിറാത്തി എഞ്ചിനീയർമാരുടെയും ഓപ്പറേറ്റർമാരുടെയും സമാധാനപരമായ ആണവോർജ്ജ മേഖലയിലെ സ്പെഷ്യലിസ്റ്റുകളുടെയും ഒരു വിശിഷ്ട തലമുറയെ തയ്യാറാക്കിയിട്ടുണ്ട്, ഇത് ഏറ്റവും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ മേഖലകളിലൊന്നാണ്. യു.എ.ഇ സമാധാനപരമായ ആണവോർജ്ജ പദ്ധതിയുടെ പുരോഗതിക്കും യു.എ.ഇയിലെ സുസ്ഥിര വികസന പ്രക്രിയ പിന്തുടരുന്നതിനും ഈ തലമുറ സംഭാവന നൽകിയിട്ടുണ്ടെന്നും ഊന്നിപ്പറഞ്ഞു.

ബറക ന്യൂക്ലിയർ പവർ പ്ലാൻ്റിൻ്റെ മൂന്നാം യൂണിറ്റിൻ്റെ പ്രവർത്തനം രാജ്യവ്യാപകമായി ഊർജ സുരക്ഷ ഉറപ്പാക്കുമെന്നും സമൃദ്ധവും വിശ്വസനീയവും പരിസ്ഥിതി സൗഹൃദവുമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിൽ ആണവോർജ്ജ മേഖലയെ ഒരു പ്രധാന സ്രോതസ്സാക്കി മാറ്റാനുള്ള രാജ്യത്തിൻ്റെ നിരന്തരമായ ശ്രമങ്ങൾക്ക് അടിവരയിടുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.

യു.എ.ഇ.യുടെ നേതൃത്വത്തിൻ്റെ നിരന്തര പിന്തുണ കണക്കിലെടുത്ത് പദ്ധതി കൃത്യസമയത്ത് പൂർത്തിയാക്കാനും ഉയർന്ന അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുമുള്ള എമിറാത്തി കേഡർമാരുടെ വിശിഷ്ടമായ ശ്രമങ്ങളെ ഈ നേട്ടം എടുത്തുകാണിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

"ഇത് ബറാക്കയുടെ പുതിയ നേട്ടമാണ്, ഇത് കാർബൺ രഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനും വരും തലമുറകൾക്ക് സമൃദ്ധമായ ഭാവി ഉറപ്പാക്കാനും സഹായിക്കും." അദ്ദേഹം ഉപസംഹാരിച്ചുകൊണ്ട് പറഞ്ഞു.

WAM/ശ്രീജിത്ത് കളരിക്കൽ http://wam.ae/en/details/1395303085890 WAM/Malayalam

WAM/Malayalam