വെള്ളിയാഴ്ച 30 സെപ്റ്റംബർ 2022 - 9:16:30 pm

ദേശീയ ദിനത്തിൽ സൗദി രാജാവിന് ആശംസകൾ അറിയിച്ച് യുഎഇ നേതാക്കൾ


അബുദാബി, 2022 സെപ്തംബർ 23, (WAM) -- സൗദി അറേബ്യയുടെ 92-ാം ദേശീയ ദിനത്തോടനുബന്ധിച്ച്, പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സൗദിയിലെ രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന് ആശംസ നേർന്ന് സന്ദേശങ്ങൾ അയച്ചു.

സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരനും യുഎഇ നേതാക്കൾ സമാനമായ സന്ദേശങ്ങൾ അയച്ചു.

WAM/ Afsal Sulaiman https://wam.ae/en/details/1395303085976 WAM/Malayalam

WAM/Malayalam