വെള്ളിയാഴ്ച 30 സെപ്റ്റംബർ 2022 - 8:45:48 pm

ന്യൂയോർക്കിൽ ഔദ്യോഗിക സ്വീകരണത്തിന് ആതിഥേയത്വം വഹിച്ച് യുഎഇ വിദേശകാര്യ മന്ത്രി

  • عبدالله بن زايد يقيم حفل استقبال رسمي في نيويورك

വീഡിയോ ചിത്രം

ന്യൂയോർക്ക്, 2022 സെപ്തംബർ 23, (WAM) --ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ (യുഎൻജിഎ) 77-ാമത് സമ്മേളനത്തോടനുബന്ധിച്ച് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സ്വീകരണത്തിന് ആതിഥേയത്വം വഹിച്ചു.

സ്വീകരണച്ചടങ്ങിൽ നിരവധി രാഷ്ട്രത്തലവന്മാർ, ഗൾഫ്, അറബ്, മറ്റ് വിദേശ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ, അന്താരാഷ്ട്ര സംഘടനകളുടെയും യുഎസ് ഭരണകൂടത്തിന്റെയും മുതിർന്ന ഉദ്യോഗസ്ഥർ, യുഎൻജിഎയിലേക്കുള്ള യുഎഇയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

സ്വീകരണ ചടങ്ങിൽ പങ്കെടുത്തവരെ ഷെയ്ഖ് അബ്ദുല്ല സ്വാഗതം ചെയ്യുകയും യുഎഇ നേതൃത്വത്തിന്റെ ആശംസകളും പ്രസ്തുത രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ആഗ്രഹവും അറിയിക്കുകയും ചെയ്തു.

സൃഷ്ടിപരമായ പങ്കാളിത്തവും ഫലവത്തായ അന്താരാഷ്ട്ര സഹകരണവുമാണ് പ്രത്യേകിച്ച് ഭക്ഷ്യ-ഊർജ്ജ സുരക്ഷാ മേഖലകളിൽ നിലവിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള മാർഗ്ഗങ്ങളെന്ന് ഹിസ് ഹൈനസ് അഭിപ്രായപ്പെട്ടു. "ഈ വെല്ലുവിളികളെ സുസ്ഥിര വികസനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഉള്ള അവസരങ്ങളാക്കി മാറ്റാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം."

ലോകത്തിന് യുഎഇ നൽകുന്ന സന്ദേശം സമാധാനത്തിന്റെയും സുരക്ഷയുടെയും സ്ഥിരതയുടെയും സന്ദേശമാണ്. യൂണിയൻ സ്ഥാപിതമായതുമുതൽ രാഷ്ട്രം സ്വീകരിച്ച സമീപനമാണിത്, സമൃദ്ധവും സുസ്ഥിരവുമായ ഭാവി കൈവരിക്കാൻ യുഎഇ അതിനെ ആശ്രയിക്കുന്നു എന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

സഹിഷ്ണുത, സഹവർത്തിത്വം, മാനവിക സാഹോദര്യം എന്നിവയുടെ മൂല്യങ്ങൾ ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങൾക്കും മാന്യമായ ജീവിതത്തിനും വികസനത്തിനും പുരോഗതിക്കും അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

WAM/ Afsal Sulaiman http://wam.ae/en/details/1395303086086 WAM/Malayalam

WAM/Malayalam