വെള്ളിയാഴ്ച 30 സെപ്റ്റംബർ 2022 - 7:11:42 pm

വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി യുഎഇ വിദേശകാര്യ മന്ത്രി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി


ന്യൂയോർക്ക്, 2022 സെപ്തംബർ 23, (WAM) -- ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സെഷനിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേകം കൂടിക്കാഴ്ച നടത്തി.

സ്‌പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരെസ്, കോട് ദിവോയർ വിദേശകാര്യ മന്ത്രി കാൻഡിയ കാമറ, ഫിലിപ്പൈൻസ് വിദേശകാര്യ സെക്രട്ടറി എൻറിക് മനലോ, പരാഗ്വേ വിദേശകാര്യ മന്ത്രി ജൂലിയസ് സീസർ റാമിറസ്, ബെൽജിയം വിദേശകാര്യ മന്ത്രി ഹദ്ജ ലഹ്ബീബ്, തായ്‌ലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോൺ പ്രമുദ്വിനായി, കസാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഖ്താർ തിലൂബെർഡി, നെതർലൻഡ്‌സിന്റെ വിദേശകാര്യ മന്ത്രി വോബ്‌കെ ഹോക്‌സ്ട്രാ, മോണ്ടിനെഗ്രോയുടെ വിദേശകാര്യ മന്ത്രി റാങ്കോ ക്രിവോകാപിക്, റിപ്പബ്ലിക് ഓഫ് താജിക്കിസ്ഥാൻ വിദേശകാര്യ മന്ത്രി സിറോജിദ്ദീൻ മുഹ്‌രിദ്ദീൻ എന്നിവരുമായി ഹിസ്ഹൈനസ് കൂടിക്കാഴ്ച നടത്തി.

യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സെഷന്റെ അജണ്ടയിലെ നിരവധി വിഷയങ്ങൾ യോഗങ്ങൾ അവലോകനം ചെയ്യുകയും കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷാ വെല്ലുവിളികൾ, ഊർജ വിതരണ ശൃംഖലകൾ എന്നിവയുൾപ്പെടെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പരസ്പരം കൈമാറുകയും ചെയ്തു.

പുനരുപയോഗ ഊർജം, നിക്ഷേപം, സാമ്പത്തികം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, സാംസ്കാരിക, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിൽ യുഎഇയും ഈ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, പങ്കാളിത്തം, സഹകരണം എന്നിവയും കക്ഷികൾ ചർച്ച ചെയ്തു.

യോഗങ്ങളിൽ, 28-ാമത് കോൺഫറൻസ് ഓഫ് പാർട്ടീസ് (COP28) 2023ൽ ആതിഥേയത്വം വഹിക്കുന്ന യുഎഇയുടെ ഒരുക്കങ്ങളും അവലോകനം ചെയ്തു.

യോഗത്തിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, സഹമന്ത്രി ഷെയ്ഖ് ശഖ്ബൂത് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ് എന്നിവരും പങ്കെടുത്തു WAM/ Afsal Sulaiman https://wam.ae/en/details/1395303086061 WAM/Malayalam

WAM/Malayalam