വെള്ളിയാഴ്ച 02 ഡിസംബർ 2022 - 9:20:22 am

മൻസൂർ ബിൻ സായിദ് തുർക്ക്മെൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

  • منصور بن زايد يلتقي رئيس تركمانستان
  • منصور بن زايد يلتقي رئيس تركمانستان
  • منصور بن زايد يلتقي رئيس تركمانستان
വീഡിയോ ചിത്രം

അബുദാബി, 2022 നവംബർ 21, (WAM) -- ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് സെർദാർ ബെർദിമുഹമ്മദോയുമായി എമിറേറ്റ്സ് പാലസിൽ, അബുദാബി അംഗം എക്സിക്യൂട്ടീവ് കൗൺസിൽ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തി.

ശൈഖ് മൻസൂർ തുർക്ക്മെൻ പ്രസിഡന്റിനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്തു. തുർക്ക്‌മെനിസ്ഥാന്റെ നേതൃത്വത്തിനും ജനങ്ങൾക്കും കൂടുതൽ വളർച്ചയും സമൃദ്ധിയും നേർന്നു.

കൂടിക്കാഴ്ചയിൽ ഷെയ്ഖ് മൻസൂറും പ്രസിഡന്റ് ബെർദിമുഹമ്മദോയും യുഎഇ-തുർക്ക്മെനിസ്ഥാൻ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച നടത്തുകയും പരസ്പര പ്രാധാന്യമുള്ള നിരവധി വിഷയങ്ങളും അവർ അവലോകനവും ചെയ്തു.


WAM/ Afsal Sulaiman
http://wam.ae/en/details/1395303104396
WAM/Malayalam

അഫ്‌സൽ സുലൈമാൻ