വെള്ളിയാഴ്ച 02 ഡിസംബർ 2022 - 9:29:15 am

ഭൂകമ്പത്തിലെ ഇരകൾക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്‍റ്


അബുദാബി, 2022 നവംബർ 22, (WAM) -- പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി ഒരു ഫോൺ കോൾ നടത്തി.

കോളിനിടയിൽ, ഇന്തോനേഷ്യൻ പ്രസിഡന്റിനും ജനങ്ങൾക്കും ജാവ ദ്വീപിൽ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഹിസ് ഹൈനസ് തന്റെ ആത്മാർത്ഥ അനുശോചനം അറിയിച്ചു.

ഭൂകമ്പത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും, ഇന്തോനേഷ്യ റിപ്പബ്ലിക്കുമായുള്ള യുഎഇയുടെ ഐക്യദാർഢ്യം ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു, രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും അപകടത്തിൽ നിന്ന് രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.

പ്രസിഡന്റ് വിഡോഡോ യുഎഇ പ്രസിഡന്റിന് നന്ദി അറിയിക്കുകയും, യുഎഇ കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു.


WAM/ Afsal Sulaiman
http://wam.ae/en/details/1395303104620
WAM/Malayalam

അഫ്‌സൽ സുലൈമാൻ