തിങ്കളാഴ്ച 05 ഡിസംബർ 2022 - 1:36:53 am

ലോകകപ്പ് ആരംഭത്തിൽ ഖത്തർ അമീറിന് അഭിനന്ദനമേകി യുഎഇ പ്രസിഡന്‍റ്


അബുദാബി, 2022 നവംബർ 21, (WAM) -- 2022 ലോകകപ്പിന് തുടക്കമിട്ട ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെയും ഖത്തറിലെ ജനങ്ങളെയും പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അഭിനന്ദിച്ചു.

ഇരു നേതാക്കളും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിനിടെ, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ഷെയ്ഖ് തമീമിന് ആശംസകൾ അറിയിക്കുകയും വിജയകരമായ ഒരു ടൂർണമെന്റ് ആതിഥേയത്വം വഹിക്കുന്നതിന് ഖത്തറിന് യുഎഇ നൽകുന്ന പിന്തുണ ഊന്നിപ്പറയുകയും ചെയ്തു, ഇത് ഖത്തറിനും അറബ് ലോകത്തിനും വലിയ നേട്ടമാണ്.

പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദിന് നന്ദിയും അഭിനന്ദനവും അറിയിച്ച ഷെയ്ഖ് തമീം അദ്ദേഹത്തിന് നല്ല ആരോഗ്യവും യുഎഇക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നു.

WAM/ Afsal Sulaiman
http://wam.ae/en/details/1395303104277
WAM/Malayalam

അഫ്‌സൽ സുലൈമാൻ