തിങ്കളാഴ്ച 05 ഡിസംബർ 2022 - 2:20:18 am

വിപുലമായ അന്താരാഷ്ട്ര പങ്കാളിത്തം ഉറപ്പാക്കി അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷൻവിപുലമായ അന്താരാഷ്ട്ര പങ്കാളിത്തം ഉറപ്പാക്കി അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷൻ


അബുദാബി, 2022 നവംബർ 22, (WAM) -- 2022 ഡിസംബർ 6 മുതൽ 8 വരെ അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന അബുദാബി ഇന്റർനാഷണൽ ഫുഡ് എക്‌സിബിഷന്റെ (എഡിഐ എഫ്ഇ)  ആദ്യ പതിപ്പിൽ നിരവധി പ്രാദേശിക, അന്തർദേശീയ പവലിയനുകളും പ്രദർശകരും തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചു.

ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയും അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്‌സ) ചെയർമാനുമായ ശൈഖ് മൻസൂർ  ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനം അഡിഎൻഇസി ഗ്രൂപ്പാണ് അഡാഫ്‌സയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നത്. ഭക്ഷണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രമുഖ കമ്പനികളും, നിരവധി വിദഗ്ധരും പരിപാടിയുടെ ഭാഗമാകുമെന്നാണ് പ്രതീഷിക്കുന്നത് 

തുർക്കി, ഇന്ത്യ, ബ്രസീൽ, ഇറാൻ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ബൾഗേറിയ, കാനഡ, പോളണ്ട്, ഇറ്റലി, തായ്‌ലൻഡ്, ബെലാറസ്, ലെബനൻ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള കൺട്രി പവലിയനുകൾഎഡിഐ എഫ്ഇൽ അണിനിരക്കും.
അബുദാബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിൽ, അബുദാബി തുറമുഖങ്ങൾ, എമിറേറ്റ്സ് ഫുഡ് ഇൻഡസ്ട്രീസ് ഗ്രൂപ്പ്, എലൈറ്റ് ആർഗോ, ഷാർജ ചേംബർ എന്നിവയുൾപ്പെടെ ഭക്ഷണം, പാനീയം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് മേഖലയുമായി ബന്ധപ്പെട്ട നിരവധി സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ യുഎഇ പവലിയനിലെ പ്രദർശകരിൽ ഉൾപ്പെടുന്നു.

അബുദാബി ഇന്റർനാഷണൽ ഫുഡ് എക്‌സിബിഷന്റെ ആദ്യ പതിപ്പിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്ന് ADNEC-ന്റെ അനുബന്ധ സ്ഥാപനമായ ക്യാപിറ്റൽ ഇവന്റ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ മൻസൂരി പറഞ്ഞു.

ജനസംഖ്യയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ ഭക്ഷ്യസുരക്ഷാ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും ഭക്ഷ്യസുരക്ഷയിൽ ആഗോള നേതൃത്വം കൈവരിക്കുന്നതിനുള്ള അബുദാബിയുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷ്യ വ്യവസായ മേഖലയിലെ കമ്പനികൾക്ക് ആഗോളതലത്തിൽ ഏറ്റവും പുതിയ ഭക്ഷ്യ വ്യവസായങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി പ്രദാനം ചെയ്യുന്നതിനാൽ എക്സിബിഷൻ ഒരു പ്രധാന അവസരത്തെ പ്രതിനിധീകരിക്കുന്നുവെന്നും അൽ ഷെഹി വിശദീകരിച്ചു.

ഭക്ഷ്യ ഉൽപ്പാദനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതും സുപ്രധാനവുമായ വിഷയങ്ങളിൽ വെളിച്ചം വീശുന്ന വിപുലമായ പ്രവർത്തനങ്ങളും സവിശേഷതകളും കൂടാതെ ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധി വർക്ക് ഷോപ്പുകളും ലോക ചാമ്പ്യൻഷിപ്പുകളും വരെയുള്ള വിവിധ ഹോസ്പിറ്റാലിറ്റി, ഫുഡ് സേവനങ്ങളും പരിപാടിയിയുടെ ഭാഗമായി അവതരിപ്പിക്കും.

ഗോൾഡ് സ്പോൺസറായി അൽ ദഹ്‌റ അഗ്രികൾച്ചറൽ കമ്പനിയും സിൽവർ സ്പോൺസറായി റോയൽ ഹൊറൈസൺ, സൂപ്പർമാർക്കറ്റ് സ്പോൺസറായി ലുലു, നിക്ഷേപ പങ്കാളിയായി എഎഎഐഡി, ആതിഥേയ സ്പോൺസറായി അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവരാണ് പരിപാടിയുടെ പ്രധാന സ്പോൺസർമാർ.

 

WAM/ അമൃത രാധാകൃഷ്ണൻ
http://wam.ae/en/details/1395303104632
WAM/Malayalam

അമൃത രാധാകൃഷ്ണൻ