വെള്ളിയാഴ്ച 09 ഡിസംബർ 2022 - 7:13:49 am

ഫുട്ബോൾ ലോകകപ്പിന് യാത്ര ചെയ്യുന്ന സന്ദർശകർക്കായി പുതിയ ഇൻഷുറൻസ് പ്ലാനുകളുമായി ദമാൻ


അബുദാബി, 2022 നവംബർ 23, (WAM) -- നവംബർ, ഡിസംബർ മാസങ്ങളിൽ ഫുട്ബോൾ ലോകകപ്പിനായി ഖത്തറിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന യുഎഇ സന്ദർശകർക്കായി പുതിയ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി അവതരിപ്പിക്കുമെന്ന്  നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ ദമാൻ പ്രഖ്യാപിച്ചു.

മത്സരങ്ങളിൽ പങ്കെടുക്കാൻ ഖത്തറിലേക്കും പുറത്തേക്കും പറക്കുന്നതിന് മുമ്പ് യുഎഇയെ  സന്ദർശക  താവളമായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതാണ്  ലോകകപ്പ് ട്രാവൽ ഇൻഷുറൻസ് പദ്ധതി (മൾട്ടി ട്രിപ്പ്) .   ഇത് യുഎഇയിലെയും ഖത്തറിലെയും സന്ദർശകരെ 40 ദിവസം വരെ ഇരു രാജ്യങ്ങളിലും  ഒന്നിലധികം തവണ പ്രവേശിക്കാൻ അനുവദിക്കുന്നു  .

പോളിസികൾ 14-ദിവസത്തേയും 40-ദിവസത്തേയും പ്ലാനുകളായി ലഭ്യമാകും കൂടാതെ സമഗ്രമായ കോവിഡ്-19 ഇൻഷുറൻസ്   ഓപ്‌ഷനോടുകൂടിയോ അല്ലാതെയോ ഓഫർ ചെയ്യും. 14 ദിവസത്തെ കോവിഡിതര  പോളിസിക്ക് 20ദിർഹം  മുതലാണ്  ആരംഭിക്കുന്നു, 40 ദിവസത്തെ കോവിഡ്-19 കവറേജുള്ള  പോളിസിയുടെ വില 50ദിർഹമായി  വർദ്ധിക്കും.

"മിഡിൽ ഈസ്റ്റ് മേഖലയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനികളിലൊന്നാണ് ദമാൻ , ലോകകപ്പ്  സന്ദർശകരുടെ ആവശ്യങ്ങൾക്ക് അനുസൃതമായാണ് ഇത്തരം ഇൻഷുറൻസ് പദ്ധതികൾ കൊണ്ടുവരുന്നത്. യുഎഇ ഗവൺമെന്റിന്റെ വിശ്വസ്ത പങ്കാളി എന്ന നിലയിൽ, - നമ്മുടെ രാജ്യത്തേക്കുള്ള സന്ദർശകർ   ഉൾപ്പെടെ യുഎഇയിലെ എല്ലാവർക്കും ലോകോത്തര മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കാനുള്ള സുസ്ഥിരവും എളുപ്പവുമായ പ്രവേശനം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് " നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനി -  ദമാൻ ചീഫ് കൊമേഴ്‌സ്യൽ ബിസിനസ് ഓഫീസർ സ്റ്റുവർട്ട് ലെതർബി അഭിപ്രായപ്പെട്ടു.

ദശലക്ഷക്കണക്കിന് ആളുകൾ ഗൾഫ്  രാജ്യങ്ങളിലേക്ക് ഈ വർഷം ഫുട്ബോൾ ലോകകപ്പിന് എത്തുമെന്നാണ്  കണക്കാക്കപ്പെടുന്നത്. ഇത്തരം  ഹ്രസ്വകാല സന്ദർശക്കർക്ക്  ഈ പദ്ധതികൾ അനുയോജ്യമാണ്.

 

WAM/ അമൃത രാധാകൃഷ്ണൻ

htttp://wam.ae/en/details/1395303104917
WAM/Malayalam

അമൃത രാധാകൃഷ്ണൻ