വെള്ളിയാഴ്ച 02 ഡിസംബർ 2022 - 11:34:33 am

അറബ് കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത പരിപാടിക്ക് ആതിഥ്യമൊരുക്കുവാൻ മനറത്ത് അൽ സാദിയാത്ത്


അബുദാബി, 2022 നവംബർ 23,(WAM)--അറബ് ലോകത്തെ സംഗീത വൈവിധ്യവും നവീകരണവും ആഘോഷിക്കുന്നത്തിന്  നവംബർ 24 മുതൽ 26 വരെ മൂന്ന് ദിവസത്തെ തത്സമയ സംഗീത വിരുന്നൊരുക്കി അബുദാബിയിലെ സാംസ്കാരിക വിനോദസഞ്ചാര വകുപ്പിൻ്റെ കീഴിലുള്ള മനറത്ത് അൽ സാദിയാത്ത്.

'മാസ് മ്യൂസിക് ബിൽ അറബി' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ആറ് അറബ് രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കും. മേഖലയിലുടനീളമുള്ള തനതായ ശൈലികളും കഴിവുകളും പ്രദർശിപ്പിക്കുകയും അവർ നിർമ്മിക്കുന്ന സംഗീതത്തിലേക്കും വെളിച്ചം വീശുകയും ചെയ്യും.

മ്യൂസിക് ബിൽ അറബി അവതരിപ്പിക്കുന്ന കലാകാരന്മാരിൽ, പരീക്ഷണാത്മക ഇലക്ട്രോ ഗ്രോവുകളുമായി ആംബിയൻ്റ് ബെഡൂയിൻ ട്യൂണുകൾ സംയോജിപ്പിക്കുന്നതിൽ പ്രശസ്തനായ ഗായകൻ/ഗാനരചയിതാവ് യസാൻ സരായ്ര (ജോർദാൻ), അറബിയിലും ഇംഗ്ലീഷിലും പാടുന്ന 21 കാരനായ അൽമാസ് (യുഎഇ), ഡോണിയ വാൽ (ഈജിപ്ത്) എന്നിവർ ഉൾപ്പെടുന്നു

1999-ൽ ഡമാസ്‌കസിൽ സ്ഥാപിതമായ സഫർ എന്ന സിറിയൻ ബാൻഡ് സ്വയം ചിട്ടപ്പെടുത്തിയ ഈ പ്രദേശത്തിൻ്റെ സംഗീത പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുന്ന  ഗാനങ്ങളും പരിപാടിയിൽ അവതരിപ്പിക്കും; ഹയാ സാട്രിക്ക് പുറമേ പലസ്തീനിയൻ ഗായികയും ഗാനരചയിതാവും സംഗീതസംവിധായകയുമായ തായാർ, ഗായകൻ/ഗാനരചയിതാവ് അഹ്മദ് ഫറ, സംഗീത നിർമ്മാതാവും ചലച്ചിത്ര നിർമ്മാതാവുമായ ബദർ ഹെലാലത്ത് എന്നിവരടങ്ങുന്ന ജോർദാനിയൻ അറബിക് ഇലക്ട്രോണിക് ഇൻഡി-പോപ്പ് പരിപാടിയുടെ ഭാഗമായിരിക്കും. 

WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303104979

WAM/Malayalam 

അമൃത രാധാകൃഷ്ണൻ