വെള്ളിയാഴ്ച 02 ഡിസംബർ 2022 - 10:04:14 am

യുഎഇ വാർഷിക യോഗങ്ങളുടെ സമാപന സമ്മേളനത്തിൽ മുഹമ്മദ് ബിൻ സായിദും, മുഹമ്മദ് ബിൻ റാഷിദും പങ്കെടുത്തു

 • 20221123mhz91_3481 (large)
 • 20221123mhz91_3655 (large)
 • 20221123mh_ha27571 (large)
 • 20221123mhz91_3601 (large)
 • 20221123mhz91_5161 (large)
 • 20221123mhz91_3501 (large)
 • 20221123mhz91_3619 (large)
 • 20221123mhz91_2568 (large)
 • 20221123mh_ha27442 (large)
 • 20221123mhz91_4857 (large)
 • 20221123mhz91_5251 (large)
 • 20221123mhz91_4463 (large)
 • 20221123mhz91_4320 (large)
 • 20221123mhz91_3813 (large)
 • 20221123mhz91_3970 (large)
 • 20221123mhz91_3643 (large)
 • 20221123mh_z918704 (large)
 • 20221123mh_z918574 (large)
 • 20221123mh_ha27634 (large)
 • 20221123mh_z918383 (large)
 • 20221123mh_z918568 (large)
വീഡിയോ ചിത്രം

 അബുദാബി, 2022 നവംബർ 23,(WAM)-- 2022 ലെ യുഎഇ ഗവൺമെൻ്റ് വാർഷിക  സമാപന സമ്മേളനത്തിൽ   യു.എ.ഇ  രാഷ്ട്രപതിയും അബുദാബി ഭരണാധികാരിയുമായ ശൈഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ ഉപരാഷ്ട്രപതിയും  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു.  രാജ്യത്തിന്റെ നിലവിലെ വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും, ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിനുമായി നവംബർ 22 മുതൽ 23 വരെ അബുദാബിയിൽ നടന്ന യോഗത്തിൽ വിവിധ മന്ത്രാലയങ്ങളും,എക്‌സിക്യൂട്ടീവ് കൗൺസിലുകളും നിരവധി  ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങളും പങ്കാളികളായി.

യു എ ഇ രാഷ്ട്രപതി ശൈഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ദർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി, വിദ്യാഭ്യാസം, എമിറേറ്റൈസേഷൻ, ദേശീയ സമ്പദ്‌വ്യവസ്ഥ, ഡിജിറ്റൽ സാങ്കേതികവിദ്യ, സൈബർ സുരക്ഷ എന്നിവ ഉൾപ്പെട്ട മുൻഗണനാ മേഖലകൾ, യുഎഇയുടെ വികസനത്തിൻ്റെ ഭാവിയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന മറ്റ് വിഷയങ്ങൾ; ക്ഷേമം പ്രോത്സാഹിപ്പിക്കുക, എല്ലാ മേഖലകളിലും യുഎഇയുടെ മത്സരശേഷി വർധിപ്പിക്കുക, ഭാവിയിലേക്കുള്ള അതിൻ്റെ സന്നദ്ധത ഉയർത്തുക തുടങ്ങി  സമഗ്ര വികസന പ്രക്രിയയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ യോഗം ചർച്ച  ചെയ്തു.

2071-ലെ ശതാബ്ദി പദ്ധതി കൈവരിക്കുന്നതിനുള്ള പാതയിലേക്ക് രാജ്യത്തെ നയിക്കുന്ന നിലവിലെ വെല്ലുവിളികളും തന്ത്രങ്ങളും സംരംഭങ്ങളും ചർച്ച ചെയ്യുന്നതിനായി ഫെഡറൽ, പ്രാദേശിക തലങ്ങളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു ദേശീയ വേദിയാണ് യുഎഇ ഗവൺമെൻ്റ് വാർഷിക യോഗങ്ങൾ.


 

WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303105100

WAM/Malayalam 

അമൃത രാധാകൃഷ്ണൻ