തിങ്കളാഴ്ച 05 ഡിസംബർ 2022 - 2:36:46 am

എമിറേറ്റ്‌സ് ലൂണാർ ദൗത്യം റാഷിദ് റോവറിന്റെ ലോഞ്ച് നവംബർ 30ന്


ദുബായ്, 2022 നവംബർ 24,(WAM)--എമിറേറ്റ്‌സ് ലൂണാർ ദൗത്യത്തിന്റെ പുതിയ  വിക്ഷേപണ തീയതി മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ (എംബിആർഎസ്‌സി) സ്ഥിരീകരിച്ചു.

നവംബർ 30 ബുധനാഴ്ച, കിഴക്കൻ യുഎസ് സമയം രാവിലെ 03:39ന് അതായത് യുഎഇ  സമയം ഉച്ചക്ക് 12:39 ആണ് പുതുക്കിയ തീയതി. വിക്ഷേപണ വാഹനം, ദൗത്യത്തിന്റെ പങ്കാളികളായ - സ്പേസ്X, ഐസ്പേസ്‌ എന്നിവരുമായി സഹകരിച്ച് വിക്ഷേപണത്തിന് മുന്നോടിയായി ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനായ ലോഞ്ച് പാഡ് സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40-ലേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബഹിരാകാശ പേടകം കുറഞ്ഞ ഊർജ്ജ പാതയിലൂടെ സഞ്ചരിക്കുന്നത് കൊണ്ട്  തന്നെ  വിക്ഷേപണം കഴിഞ്ഞ് ഏകദേശം അഞ്ച് മാസമെടുക്കും ചന്ദ്രനിലെത്താൻ എന്നാണ് കണക്കു കൂട്ടുന്നത്. 

WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303105445

WAM/Malayalam 

അമൃത രാധാകൃഷ്ണൻ