വെള്ളിയാഴ്ച 02 ഡിസംബർ 2022 - 10:38:26 am

സിക്ക 2023ന് അപേക്ഷകൾ ക്ഷണിച്ചു


ദുബായ്, 25 നവംബർ 2022 (WAM) -- ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ഫെബ്രുവരി 24 മുതൽ മാർച്ച് 5 വരെ അൽ ഫാഹിദി ഹിസ്റ്റോറിക്കൽ സെന്ററിൽ നടക്കുന്ന സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവലിന്റെ 11-ാമത് എഡിഷൻ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

ദുബായിലെ വളരുന്ന കലയുടേയും സർഗ്ഗാത്മകതയുടേയും ഒരു പതിപ്പ് അവതരിപ്പിക്കാനാണ് പരിപാടി ലക്ഷ്യം വെക്കുന്നത്. ഇതിനായി എല്ലാ കലാകാരന്മാരുടേയും ഡിസൈനർമാരുടേയും സൃഷ്ടികൾ പ്രദർശനത്തിനായി ക്ഷണിച്ചു.

നവംബർ 24 മുതൽ അതോറിറ്റി പരിപാടിക്കായുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. അതേസമയം അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2022 ഡിസംബർ 31 ആയിരിക്കും.

WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303105515

WAM/Malayalam

അമൃത രാധാകൃഷ്ണൻ