സിറിയൻ ജനതയ്ക്ക് 50 മില്യൺ ദിർഹം അടിയന്തര സഹായം അയക്കാൻ മുഹമ്മദ് ബിൻ റാഷിദ് നിർദേശിച്ചു

ദുബായ്, 2023 ഫെബ്രുവരി 07,(WAM)-- പതിറ്റാണ്ടുകളായി രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പം നാശം വിതച്ച സിറിയൻ ജനതയ്ക്ക് ആശ്വാസം നൽകുന്നതിനായി 50 മില്യൺ ദിർഹം മൂല്യമുള്ള അടിയന്തര മാനുഷിക സഹായം എത്തിക്കാൻ യുഎഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശിച്ചു.
സിറിയൻ ജനതക്ക് സംഭവിച്ച ഈ ആപത്തിൽ നിന്ന് തരണം ചെയ്യുന്നതുവരെ അവർക്ക് കഴിയുന്ന എല്ലാവിധ സഹായങ്ങളും ചെയ്യാൻ യുഎഇ സജ്ജമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
ഭൂകമ്പത്തിൻ്റെ അനന്തരഫലങ്ങൾ ബാധിച്ച പല മേഖലകളിലുള്ള സഹോദരങ്ങളായ സിറിയയിലെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവർക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് മുഖേന റേഷൻ പാഴ്സലുകളുടെ രൂപത്തിൽ സഹായം എത്തിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പ്രസ്താവിച്ചു.
യു എ ഇ സ്ഥാപിതമായതുമുതൽ, അന്താരാഷ്ട്ര തലത്തിലെ ഇത്തരം മാനുഷികവും വികസനപരവുമായ സഹായങ്ങൾ അതിൻ്റെ വിദേശ ബന്ധങ്ങളുടെ ഒരു അവിഭാജ്യ ഘടകമാണ്. രാജ്യത്തിന്റെ വിദേശ മാനുഷിക സഹായം, ദരിദ്രരായ ജനങ്ങളോടുള്ള കാഴ്ചപ്പാടിൻ്റെയും ധാർമ്മിക കടമയുടെയും ഭാഗമായാണ് കണക്കാകുന്നത് .
WAM/ അമൃത രാധാകൃഷ്ണൻ