Thu 16-03-2023 08:38 AM
അബുദാബി, 15 മാർച്ച് 2023 (WAM) -- വിശുദ്ധ റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് ഈ ഇളവ്. ഉത്തരവനുസരിച്ച് വെള്ളിയാഴ്ചകളിൽ 70 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നും 30 ശതമാനം പേർ മാത്രം ഓഫീസിൽ ഹാജരായാൽ മതി.
പൊതു സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വെള്ളിയാഴ്ചകളിൽ പഠനം വിദൂരമായിക്കുമെന്നും നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് ഇത് ബാധകമല്ലെന്നും ഉത്തരവ് പറയുന്നു.
റമദാൻ മാസത്തിൽ കുടുംബങ്ങൾ തമ്മിലുള്ള സാമൂഹിക ഇടപെടലുകൾ കണക്കിലെടുത്താണ് കൂടുതൽ വഴക്കമുള്ള ഔദ്യോഗിക ജോലി സമയം ചിട്ടപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.ജോലിയുടെ സ്വഭാവം ആവശ്യപ്പെടുന്നുവെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
WAM/ അമൃത രാധാകൃഷ്ണൻ