Thu 16-03-2023 12:11 PM
അബുദാബി, 16 മാർച്ച് 2023 (WAM) -- യുഎഇ മീഡിയ കൗൺസിൽ സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചുകൊണ്ട് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു.
അൽ ഷെഹി മുമ്പ് ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും ദുബായ് മീഡിയ ഇൻകോർപ്പറേറ്റഡ് സ്‌ട്രാറ്റജി, ടെക്‌നോളജി, എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് എന്നിവയുടെ സിഇഒയായും ഡുവിലെ മീഡിയ ആൻഡ് ബ്രോഡ്കാസ്റ്റ് സർവീസസ് സീനിയർ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
WAM/ അമൃത രാധാകൃഷ്ണൻ