ഞായറാഴ്ച 26 മാർച്ച് 2023 - 7:51:06 pm

ലോക ഗവൺമെന്റ് ഉച്ചകോടിയുടെ ഡയറക്ടറെയും ഡെപ്യൂട്ടി ഡയറക്ടറെയും നിയമിച്ചു

  • تعيين محمد الشرهان مديراً لمؤسسة القمة العالمية للحكومات وريم بجّاش نائباً للمدير
  • تعيين محمد الشرهان مديراً لمؤسسة القمة العالمية للحكومات وريم بجّاش نائباً للمدير

ദുബായ്, 16 മാർച്ച് 2023 (WAM) -- യുവ എമിറാത്തികളുടെ കഴിവുകളെ ശാക്തീകരിക്കുന്നതിനും അവരുടെ പങ്കാളിത്തം രൂപപ്പെടുത്തുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിനായി, ലോക ഗവൺമെന്റ് ഉച്ചകോടിയുടെ(ഡബ്ല്യുജിഎസ്) ഡയറക്ടറായി മുഹമ്മദ് അൽ ഷർഹാനും, ഡെപ്യൂട്ടി ഡയറക്ടറായി റീം ബഗ്ഗാഷിനെയും നിയമിതരായി.

2021 ഓഗസ്റ്റ് മുതൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ അൽ ഷർഹാൻ ഡബ്ല്യുജിഎസിൽ ചേരുന്നതിന് മുമ്പ്, പ്രോജക്ട്സ് ഡയറക്ടറായും,ആഭ്യന്തര മന്ത്രാലയത്തിലെ സുസ്ഥിര ഗതാഗത മേഖലയിൽ എഞ്ചിനീയറായും മസ്ദാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബഗ്ഗാഷ് 2016 മുതൽ ഡബ്ല്യുജിഎസ് ടീമിൽ അംഗമാണ്, ഇതിനു മുന്നേ പ്രോഗ്രാമിംഗ് ലീഡായും, ഉള്ളടക്ക ആസൂത്രകയായും അവർ പ്രവർത്തിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള സർക്കാർ നേതാക്കൾ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ, പയനിയർമാർ എന്നിവരെയും അതുപോലെ തന്നെ ലോകമെമ്പാടുമുള്ള സാമ്പത്തിക,സാമൂഹിക വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ആഗോള പ്ലാറ്റ്‌ഫോമാണ് ഡബ്ല്യുജിഎസ്.


WAM/ അമൃത രാധാകൃഷ്ണൻ

Amrutha