ഞായറാഴ്ച 26 മാർച്ച് 2023 - 7:08:10 pm

ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായി മുഹമ്മദ് ബിൻ റാഷിദ് കൂടിക്കാഴ്ച നടത്തി

വീഡിയോ ചിത്രം

ദുബായ്, 2023 മാർച്ച് 17, (WAM) –യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ഷംഖാനിയുമായി കൂടിക്കാഴ്ച നടത്തി.

ദുബായിലെ സഅബീൽ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ആരാഞ്ഞു.

മേഖലയിൽ സമാധാനവും സഹകരണവും മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും പുതിയ അവസരങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു.

യോഗത്തിൽ ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; അൻവർ ഗർഗാഷ്, യുഎഇ രാഷ്ട്രപതിയുടെ നയതന്ത്ര ഉപദേഷ്ടാവ്, ഒപ്പം ദുബായ് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ തലാൽ ഹുമൈദ് ബെൽഹൂൽ അൽ ഫലാസിയും പങ്കെടുത്തു.

WAM/അമൃത രാധാകൃഷ്ണൻ

Amrutha