Fri 17-03-2023 09:25 AM
മോസ്കോ, 2023 മാർച്ച് 17, (WAM) –സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി മുൻഗണനാ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാനും നവീകരണം, പരിസ്ഥിതി, വിദ്യാഭ്യാസം എന്നീ മേഖലകളിലെ അനുഭവങ്ങളും അറിവുകളും കൈമാറാനും യുഎഇയും റഷ്യൻ ഫെഡറേഷനും സമ്മതിച്ചു.
സാമ്പത്തിക, സാങ്കേതിക മേഖലകളിൽ ഊന്നൽ നൽകുന്ന പതിനൊന്നാമത് യുഎഇ-റഷ്യ സംയുക്ത സമിതി യോഗത്തിലാണ് ഇത്.
മാർച്ച് 14, 15 തീയതികളിൽ റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മാരിയുടെയും റഷ്യയിലെ വ്യവസായ വാണിജ്യ ഉപമന്ത്രി ഡെനിസ് മാന്തുറോവിൻ്റെയും അധ്യക്ഷതയിൽ യോഗം ചേർന്നു.
"പുനരുപയോഗിക്കാവുന്നതും ശുദ്ധമായ ഊർജവും ഭക്ഷ്യസുരക്ഷയുമുൾപ്പെടെ നിരവധി മേഖലകളിൽ സംയുക്ത സഹകരണം വർധിപ്പിക്കാൻ സംയുക്ത സമിതിയിലൂടെ യുഎഇയും റഷ്യൻ ഫെഡറേഷനും ഉറ്റുനോക്കുന്നു” അൽ മാരി പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ