ബുധനാഴ്ച 14 ഏപ്രിൽ 2021 - 9:00:42 pm
ന്യൂസ് ബുള്ളറ്റിന്‍

കഴിഞ്ഞ 24 മണിക്കൂറിൽ 138,734 ഡോസ് COVID-19 വാക്സിൻ വിതരണം ചെയ്തു: MoHAP

2021 Apr 14 Wed, 08:31:06 pm

കഴിഞ്ഞ 24 മണിക്കൂറിൽ 1,798 പുതിയ COVID-19 കേസുകൾ, 1,492 രോഗമുക്തി, 4 മരണം

2021 Apr 14 Wed, 08:30:42 pm
അബുദാബി, ഏപ്രിൽ 14, 2021 (WAM) - അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 256,181 അധിക COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം MoHAP അറിയിച്ചു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനുമായി രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ടെസ്റ്റിംഗ് ക്യാമ്പയിന്റെ ഭാഗമായി 1,798 പുതിയ കൊറോണ വൈറസ് കേസുകൾ പ്രഖ്യാപിച്ചു. ഇതോടെ യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 489,495 ആയി. രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും സ്ഥിരമായ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു. COVID-19 സങ്കീർണതകൾ മൂലം നാല് മരണങ്ങളും MoHAP പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 1,541...

യുഎഇയിലെ ആദ്യ ആഴത്തിലുള്ള മസ്തിഷ്‌ക ഉത്തേജന ശസ്ത്രക്രിയ നടത്തി ക്ലീവ്ലാന്റ് ക്ലിനിക് അബുദാബി

2021 Apr 14 Wed, 08:30:15 pm
അബുദാബി, ഏപ്രില്‍ 13, 2021 (WAM) - ക്ലീവ്ലാന്റ് ക്ലിനിക് യുഎഇയുടെ ആദ്യത്തെ ആഴത്തിലുള്ള മസ്തിഷ്‌ക ഉത്തേജന ശസ്ത്രക്രിയ നടത്തി നാല് എമിറാത്തി പൗരന്മാരെ പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍ നിന്ന് രക്ഷിച്ചു. നാല് ദിവസങ്ങള്‍ നീണ്ട വിശദമായ പരിശോധ നടത്തി രോഗികള്‍ ശസ്ത്രക്രിയയ്ക്ക് പ്രാപ്തരാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെ നീണ്ടുനിന്ന ഓരോ ശസ്ത്രക്രിയയും നടത്തിയത്. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ രോഗികള്‍ അനുഭവിക്കുന്ന ലക്ഷണങ്ങളെ ഗണ്യമായി കുറയ്ക്കാനും മരുന്നുകളുടെ ആവശ്യകത കുറയ്ക്കാനും അവരുടെ ജീവിത നിലവാരം ഉയര്‍ത്താനും കഴിയും. രോഗിയുടെ ചര്‍മ്മത്തിന് കീഴില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ചെറിയ ഉപകരണമാണ് ഇലക്ട്രോഡുകളെ നിയന്ത്രിക്കുന്നത്. ഡീപ് ബ്രെയിന്‍ ഉത്തേജനം എന്നത് രോഗികളുടെ ജീവിതത്തെയും പാര്‍ക്കിന്‍സണ്‍സ് രോഗം യുഎഇയില്‍ ചികിത്സിക്കുന്ന രീതിയെയും പരിവര്‍ത്തനം ചെയ്യുന്ന സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. ഈ ശസ്ത്രക്രിയ വാഗ്ദാനം...

ദുബായിലെ ടാക്‌സി പ്ലേറ്റ് ഉടമകള്‍ക്ക് AED14 ദശലക്ഷം ബോണസ് നൽകാൻ മുഹമ്മദ് ബിന്‍ റാഷിദ് ഉത്തരവിട്ടു

2021 Apr 14 Wed, 08:29:37 pm
ദുബായ്, ഏപ്രില്‍ 13, 2021 (WAM) - ദുബായ് ഭരണാധികാരി എന്ന നിലയില്‍ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് ടാക്‌സി കോര്‍പ്പറേഷനും ടാക്‌സി ഫ്രാഞ്ചൈസ് കമ്പനികളും അവരുടെ ടാക്‌സി നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന പൗരന്മാര്‍ക്ക് AED14 ദശലക്ഷത്തിലധികം ബോണസ് നല്‍കാന്‍ ഉത്തരവിട്ടു. വിശുദ്ധ റമദാന്‍ മാസത്തില്‍ ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (RTA) 2,833 ടാക്‌സി നമ്പര്‍ പ്ലേറ്റുകളുടെ ഉടമകള്‍ക്ക് അവരുടെ വാര്‍ഷിക കുടിശ്ശിക കൂടാതെ 2020ലെ ബോണസ് കൂടി വിതരണം ചെയ്യും. RTAയുടെ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചെയര്‍മാനുമായ മത്താര്‍ മുഹമ്മദ് അല്‍ ടയര്‍, ഈ നടപടിയ്ക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് നന്ദി പറഞ്ഞു. പൗരന്മാരുടെ ക്ഷേമം...

കഴിഞ്ഞ 24 മണിക്കൂറിൽ 2,022 പുതിയ COVID-19 കേസുകൾ, 1,731 രോഗമുക്തി, 4 മരണം

2021 Apr 13 Tue, 11:28:06 pm
അബുദാബി, ഏപ്രിൽ 13, 2021 (WAM) - അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 266,023 അധിക COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനുമായി രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ ആണിതെന്ന് ചൊവ്വാഴ്ച ഒരു പ്രസ്താവനയിൽ മന്ത്രാലയം പറഞ്ഞു. ടെസ്റ്റിംഗ് ക്യാമ്പയിന്റെ ഭാഗമായി, മന്ത്രാലയം 2,022 പുതിയ കൊറോണ വൈറസ് കേസുകൾ പ്രഖ്യാപിച്ചു. ഇതോടെ യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 487,697 ആയി. രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും സ്ഥിരമായ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. COVID-19 സങ്കീർണതകൾ മൂലം നാല് മരണങ്ങളും MoHAP പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം മരണങ്ങളുടെ...

കഴിഞ്ഞ 24 മണിക്കൂറിൽ 118,805 ഡോസ് COVID-19 വാക്സിൻ വിതരണം ചെയ്തു

2021 Apr 13 Tue, 11:27:22 pm

കള്ളപ്പണത്തിനും ഭീകരവാദത്തിനും എതിരായ ഉന്നത സമിതി യോഗത്തില്‍ അബ്‌ദുല്ല ബിന്‍ സായിദ് അദ്ധ്യക്ഷനായി

2021 Apr 13 Tue, 11:26:57 pm
അബുദാബി, ഏപ്രില്‍ 13, 2021 (WAM)-- കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ വിരുദ്ധ ധനകാര്യങ്ങള്‍ എന്നിവ സംബന്ധിച്ച ദേശീയ സ്ട്രാറ്റജിക്ക് മേല്‍നോട്ടം വഹിക്കുന്ന ഉന്നത സമിതി യോഗത്തില്‍ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അബ്‌ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ അധ്യക്ഷത വഹിച്ചു. സമിതിയുടെ ഭാവി പദ്ധതികള്‍ക്ക് പുറമേ, കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ വിരുദ്ധ ധനകാര്യങ്ങള്‍ എന്നിവയ്ക്കുള്ള കര്‍മപദ്ധതി നടപ്പിലാക്കുന്നതിന്റെ പുരോഗതിയെക്കുറിച്ച് സമിതി അംഗങ്ങളെ അറിയിച്ചു. യോഗത്തില്‍, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ സാമ്പത്തിക, വാണിജ്യകാര്യ വകുപ്പ് ഡയറക്ടര്‍ അംന മഹമൂദ് ഫെക്രി, കഴിഞ്ഞ കാലയളവില്‍ പാരീസ് ആസ്ഥാനമായുള്ള ഫൈനാൻഷ്യൽ ആക്ഷൻ ടാസ്ക്ക് ഫോഴ്സ് നടത്തിയ (FATF) മണിലോണ്ടറിംഗ്, തീവ്രവാദ ധനസഹായം പോർട്ടിഫോളിയോ, യുഎഇയുടെ മ്യൂച്വല്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ട് (MER) എന്നിവയെക്കുറിച്ച് അവതരണം നടത്തി. മിഡില്‍ ഈസ്റ്റ്,...

ഇൻറർനാഷണൽ മോനിട്ടറി ആൻഡ് ഫൈനാൻഷ്യൽ കമ്മറ്റി യോഗത്തില്‍ യുഎഇ പങ്കെടുത്തു

2021 Apr 13 Tue, 11:26:31 pm
അബുദാബി, ഏപ്രില്‍ 13, 2021 (WAM) - ഇൻ്റർനാഷൺ മോണിട്ടറി ഫണ്ടിൻ്റെ വാർഷിക സമ്മേളനങ്ങൾക്ക് ഒപ്പം വിർച്വലായി നടന്ന ഇന്റര്‍നാഷണല്‍ മോണിറ്ററി ആന്‍ഡ് ഫിനാന്‍ഷ്യല്‍ കമ്മിറ്റി (IMFC) യോഗത്തില്‍ ധനകാര്യ സഹമന്ത്രി ഒബയ്ദ് ഹുമൈദ് അല്‍ ടയര്‍ പങ്കെടുത്തു. അന്താരാഷ്ട്ര നാണയ നിധി (IMF), ലോക ബാങ്ക് ഗ്രൂപ്പ് എന്നിവയുടെ വാര്‍ഷിക മീറ്റിംഗുകൾക്ക് ഒപ്പമായിരുന്നു ഈ യോഗവും നടന്നത്. ഏറ്റവും പുതിയ ആഗോള സാമ്പത്തിക സംഭവവികാസങ്ങളും കോവിഡ് -19 പാന്‍ഡെമിക്കിന്റെ ധനശാസ്ത്ര, സാമ്പത്തിക പ്രത്യാഘാതങ്ങളും യോഗം ചര്‍ച്ച ചെയ്തു. അതായത്, ദാരിദ്ര്യവുമായി ബന്ധപ്പെട്ട വെല്ലുവിളികളും ഉയര്‍ന്ന കടബാധ്യതകളും അന്താരാഷ്ട്ര സാമ്പത്തിക വികസന നയങ്ങളുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളും ചർച്ചയില്‍ വന്നു. ആഗോള സാമ്പത്തിക വീണ്ടെടുക്കല്‍ ലക്ഷ്യമിട്ടുള്ള IMFന്റെ ശ്രമങ്ങളെ അല്‍ ടയര്‍ പ്രശംസിച്ചു. ഏറ്റവും പുതിയ ആഗോള വളര്‍ച്ചാ പ്രവചനങ്ങള്‍...

രണ്ട് VLCCകള്‍ കൂടി സ്വന്തമാക്കി ADNOC L&S

2021 Apr 13 Tue, 11:25:56 pm
അബുദാബി, ഏപ്രില്‍ 13, 2021 (WAM)-- അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ (അഡ്നോക്ക്) ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക് വിഭാഗമായ അഡ്നോക്ക് ലോജിസ്റ്റിക്സ് & സര്‍വീസസ് (DNOC L&S) ചൊവ്വാഴ്ച രണ്ട് ക്രൂഡ് കാരിയറുകള്‍ (VLCC) കൂടി ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ 2021ലെ മൊത്തം VLCCകളുടെ എണ്ണം എട്ട് ആയി ഉയര്‍ത്തി. ICE മര്‍ബന്‍ ഫ്യൂച്ചേഴ്‌സിനെ പിന്തുണയ്ക്കുന്നതില്‍ VLCC ഫ്‌ലീറ്റ് വിപുലീകരണം ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് യുഎഇയുടെ മുന്‍നിര മര്‍ബന്‍ ക്രൂഡ് ഓയിലിന്റെ വ്യാപാരം വര്‍ദ്ധിപ്പിക്കുമെന്നും ലോകമെമ്പാടുമുള്ള പുതിയ ഉപഭോക്താക്കളിലേക്കും വിപണികളിലേക്കും എത്തിച്ചേരാന്‍ ഇത് പ്രാപ്തമാക്കുമെന്നും പ്രതീക്ഷിക്കുന്നു. മര്‍ബന്‍ ഫ്യൂച്ചേഴ്‌സ് കരാറുകള്‍ ആരംഭിക്കുന്നത് ക്രൂഡ് ഓയില്‍ മേഖലയിലെ കപ്പല്‍ ശേഷി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ADNOC L&Sയെ അനുവദിക്കും. 2030 ഓടെ അസംസ്‌കൃത എണ്ണ ഉല്‍പാദന ശേഷി 25 ശതമാനം...

'100 ദശലക്ഷം ഭക്ഷണപ്പൊതി' ക്യാമ്പെയിന് ദുബായ് ചാരിറ്റി 20 ദശലക്ഷം ദിർഹം സംഭാവന ചെയ്തു

2021 Apr 13 Tue, 11:25:25 pm
ദുബായ്, ഏപ്രില്‍ 13, 2021 (WAM) - മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ് (MBRCH) ചൊവ്വാഴ്ച വിശുദ്ധ റമദാന്‍ മാസത്തില്‍ മിഡില്‍ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 20 രാജ്യങ്ങളിലെ സഹായം ആവശ്യമുള്ളവർക്കും കുടുംബങ്ങള്‍ക്കും ഭക്ഷണ പാഴ്‌സലുകള്‍ നല്‍കുന്ന '100 ദശലക്ഷം ഭക്ഷണപ്പൊതി' ക്യാമ്പെയിനിന് 20 മില്യണ്‍ ഡോളര്‍ സംഭാവന പ്രഖ്യാപിച്ചു. വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഏപ്രില്‍ 11 ന് ക്യാമ്പെയിന് തുടക്കം കുറിച്ചു. പട്ടിണി അവസാനിപ്പിക്കുക, ഭക്ഷ്യസുരക്ഷ നേടുക, പോഷകാഹാരം വര്‍ദ്ധിപ്പിക്കുക, ലോകമെമ്പാടുമുള്ള സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കുക തുടങ്ങി യുഎന്നിന്റെ സുസ്ഥിരതാ വികസന ലക്ഷ്യങ്ങളുടെ (SDG) രണ്ടാമത്തെ ലക്ഷ്യത്തിന് അനുസൃതമായി, പട്ടിണിയും പോഷകാഹാരക്കുറവും നേരിടാന്‍ സംഭാവന ചെയ്യുന്നതിനുള്ള കാമ്പയിന്റെ ശ്രമങ്ങള്‍ക്ക്...

COVID 19 കേസുകളിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്

2021 Apr 12 Mon, 09:28:59 pm
ന്യൂഡല്‍ഹി, ഏപ്രില്‍ 12, 2021 (WAM/ Reuters): ഇന്ത്യയില്‍ ഒറ്റ രാത്രികൊണ്ട് 168,912 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊറോണ ബാധിതരില്‍ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്. റോയിട്ടേഴ്‌സ് തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം രോഗികളുടെ എണ്ണം 13.53 ദശലക്ഷത്തിലെത്തി. ബ്രസീലിലെ 13.45 ദശലക്ഷം കേസുകളെന്ന കണക്കിനെയാണ് ഇന്ത്യ മറികടന്നത്. 31.2 ദശലക്ഷം കേസുകളുമായി അമേരിക്കയാണ് ആഗോളതലത്തില്‍ മുന്നില്‍. ഇന്ത്യയില്‍ കഴിഞ്ഞ ദിവസത്തെ മരണം 904 ആണ്, ഇതോടെ മൊത്തം മരണസംഖ്യ 170,179 ആയി. WAM/Ambily https://www.wam.ae/en/details/1395302926464

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,479 ഡോസ് കോവിഡ് -19 വാക്സിൻ വിതരണം ചെയ്തു: MoHAP

2021 Apr 12 Mon, 09:28:32 pm

ബരാക്കാ പ്ലാൻ്റ് കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാനുള്ള യുഎഇ ശ്രമങ്ങളുടെ പ്രധാന ഘടകം: യു എസിലെ യുഎഇ അംബാസഡര്‍

2021 Apr 12 Mon, 09:28:06 pm
അബുദാബി, ഏപ്രില്‍ 12, 2021 (WAM) - ബരാക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റിലെ യൂണിറ്റ് 1ന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന അവസരത്തിൽ, ശുദ്ധവും ഹരിതവുമായ ആണവോര്‍ജ്ജം വികസിപ്പിക്കാനുള്ള യുഎഇയുടെ ദൗത്യത്തിന്റെ ''അസാധാരണമായ നാഴികക്കല്ല്'' ആണിതെന്ന് യുഎസിലെ യുഎഇ അംബാസഡര്‍ യൂസഫ് അല്‍ ഒതൈബ വിശേഷിപ്പിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അല്‍ ഒതൈബ പറഞ്ഞു, ''കാര്‍ബണ്‍ ന്യൂക്ലിയര്‍ പവര്‍ പ്രവര്‍ത്തിപ്പിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ രാജ്യമായി യുഎഇ മാറുന്നതിനാല്‍ ബരാക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ഒരു സുപ്രധാന നേട്ടമാണ്. 2030 ഓടെ ഊര്‍ജ്ജ മിശ്രിതം വൈവിധ്യവത്കരിക്കുകയും കാര്‍ബണ്‍ ഉദ്വമനം 23.5 ശതമാനം കുറയ്ക്കുകയും ചെയ്തുകൊണ്ട് ഈ പ്രതിസന്ധിയെ ശക്തമായി നേരിടാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണ്. ശുദ്ധവും ഹരിതവുമായ ആണവോര്‍ജ്ജ മേഖല വികസിപ്പിക്കുക എന്നത് ആ ശ്രമത്തിന്റെ പ്രധാന ഘടകമാണ്....

‘RTA’യും ‘ക്രൂയിസും’ തമ്മിലുള്ള കരാര്‍ ഒപ്പിടലിൽ ഹംദാന്‍ ബിന്‍ മുഹമ്മദ് പങ്കെടുത്തു

2021 Apr 12 Mon, 01:38:03 pm
ദുബായ്, ഏപ്രില്‍ 12, 2021 (WAM) - റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും (RTA) യുഎസ് ആസ്ഥാനമായുള്ള ഒരു പ്രമുഖ സ്വയംഭരണ വാഹന കമ്പനിയായ ക്രൂസും തമ്മില്‍ കരാര്‍ ഒപ്പിടുന്നതിന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാക്ഷ്യം വഹിച്ചു. ഇതിന്റെ ഭാഗമായി ക്രൂസ് എമിറേറ്റില്‍ സെല്‍ഫ് ഡ്രൈവിംഗ് ടാക്‌സികളും റൈഡ് ഹെയ്ലിംഗ് സേവനങ്ങളും നടത്തും. ക്രൂയിസ് വാണിജ്യപരമായി ഈ വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ യുഎസ് ഇതര നഗരമായി ദുബായി മാറും. ഈ സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങളുടെ വിന്യാസം റോഡ് സുരക്ഷയുടെ തോത് ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം 90 ശതമാനത്തിലധികം അപകടങ്ങളും മനുഷ്യ പിശകുകള്‍ മൂലമാണ്. എല്ലാ ഇലക്ട്രിക് വാഹനങ്ങളും പരിസ്ഥിതി...

ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കണമെന്ന് സ്വകാര്യമേഖല കമ്പനികളോട് മാനവ വിഭവശേഷി മന്ത്രാലയം

2021 Apr 12 Mon, 01:36:56 pm
ദുബായ്, ഏപ്രില്‍ 12, 2021 (WAM) - തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ദേശീയ വേതന സംരക്ഷണ സംവിധാനത്തിന്റെ ചട്ടക്കൂടിനു കീഴില്‍ സ്വകാര്യമേഖല കമ്പനികള്‍ക്ക് അവരുടെ ജീവനക്കാരുടെ വേതനം യഥാസമയം നല്‍കണമെന്ന് മാനവ വിഭവശേഷി, എമിറാറ്റിസേഷന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. കൊറോണ വൈറസ് (COVID-19) പാന്‍ഡെമിക് മൂലമുണ്ടായ വെല്ലുവിളികളിലൊന്നാണ് ഈ പ്രശ്‌നം. ഇത് അന്താരാഷ്ട്ര തൊഴില്‍ വിപണികളെ പ്രതികൂലമായി ബാധിക്കുകയും സ്വകാര്യമേഖല കമ്പനികള്‍ക്ക് അവരുടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്തു. അതിനാല്‍, ഓരോ ജീവനക്കാരന്റെയും ഇന്‍ഷുറന്‍സ് പോളിസി കവറേജ് അവരുടെ ജീവനക്കാരുടെ വേതനം നല്‍കാന്‍ പ്രതിജ്ഞാബദ്ധമല്ലാത്ത സ്ഥാപനങ്ങളില്‍ AED120 ല്‍ നിന്ന് AED250 ആയി ഉയരും. പുതിയ ഇന്‍ഷുറന്‍സ് പോളിസി, ശമ്പള പരിരക്ഷാ സമ്പ്രദായമനുസരിച്ച്, തൊഴില്‍ സ്ഥിരത നിലനിര്‍ത്തുന്നതിനും ജീവനക്കാരുടെ വേതനം അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായി 30 മാസത്തേക്ക് പ്രസക്തമായ...