ബുധനാഴ്ച 07 ജൂൺ 2023 - 7:12:31 am
ബിസിനസ്സ്
2023 Jun 06 Tue, 01:36:00 pm

36 സംരംഭകർക്ക് ധനസഹായവും, മാർഗ്ഗനിർദ്ദേശവും,കോപ്28ൽ ആശയങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരവും നൽകാൻ എക്‌സ്‌പോ ലൈവ്

ദുബായ്, 6 ജൂൺ 2023 (WAM) - ഭക്ഷ്യസുരക്ഷ, മാലിന്യം, ഊർജം, വെള്ളം, ധനകാര്യം, ദുർബല സമൂഹങ്ങളുടെ സംരക്ഷണം, ജൈവവൈവിധ്യവും സമുദ്ര പുനരുദ്ധാരണവും, വായുവിന്റെ ഗുണനിലവാരം, ഗതാഗതം, കാർബൺ എന്നിങ്ങനെ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ക്രിയാത്മകമായ ഇടപെടലുകൾ കൊണ്ടുവന്ന 34 രാജ്യങ്ങളിൽ നിന്നുള്ള 36 അടിസ്ഥാന സാമൂഹിക സംരംഭകർ പുതുതായി പ്രോഗ്രാമിൽ ചേർന്നതായി എക്സ്പോ ലൈവ് ഇന്നൊവേഷൻ പ്രോഗ്രാം അറിയിച്ചു.പുതുതായി തിരഞ്ഞെടുത്ത ഈ സംരംഭകർക്ക് ധനസഹായവും സാങ്കേതിക മാർഗ്ഗനിർദ്ദേശവും,ഈ വർഷം അവസാനം ദുബായ് എക്‌സ്‌പോ സിറ്റിയിൽ നടക്കുന്ന കോപ്28 ഉച്ചകോടിയിൽ അവരുടെ ആശയങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരവും നൽകും.ഫ്ലോട്ടിംഗ് ഫാമുകളിൽ ജലസേചനം നടത്തുന്നതിനുള്ള ജലം ഉൽപ്പാദിപ്പിക്കുന്ന യുഎഇ ആസ്ഥാനമായുള്ള സ്ഥാപനം, നേപ്പാളിലെ വന പുനരുദ്ധാരണ പദ്ധതി, മാലിന്യത്തിൽ നിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന ഫിൻലൻഡിൽ നിന്നുള്ള കാർബൺ ക്യാപ്‌ചർ സൊല്യൂഷൻ, 'അഗ്രോക്രീറ്റ്' എന്നറിയപ്പെടുന്ന...