തിങ്കളാഴ്ച 03 ഒക്ടോബർ 2022 - 9:20:26 pm
എമിറേറ്റ്സ്
2022 Oct 03 Mon, 03:20:00 pm

ഗ്ലോബൽ മീഡിയ കോൺഗ്രസിന് മുന്നോടിയായി എക്സ്ക്ലൂസീവ് മീഡിയ ലാബ്സ് കൺസപ്റ്റ് പ്രഖ്യാപനവുമായി ADNEC ഗ്രൂപ്പും WAM-ഉം

അബുദാബി, 2022 ഒക്ടോബർ 03, (WAM) -- 2022 നവംബർ 15 മുതൽ 17 വരെ അബുദാബിയിൽ നടക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസ് (GMC) നൂതനമായ ഒരു പുതിയ ആശയമായ മീഡിയ ലാബിന്റെ കൂട്ടിച്ചേർക്കലിലൂടെ കൂടുതൽ ശക്തിയാർജിക്കുന്നു. മാധ്യമ വ്യവസായത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട പ്രധാന തീമുകളെക്കുറിച്ചുള്ള സമഗ്രമായ സംവാദത്തെ കേന്ദ്രീകരിച്ചായിരിക്കും പ്രസ്തുത ഇൻവിറ്റേഷൻ-ഓൺലി റൗണ്ട് ടേബിളുകൾ സംഘടിപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും സ്പെഷ്യാലിറ്റികളിൽ നിന്നുമുള്ള 50 വരെ പങ്കാളികളെ സ്വാഗതം ചെയ്യുന്ന ഈ എക്‌സ്‌ക്ലൂസീവ് സെഷനുകൾ പരിചയസമ്പന്നനായ ഒരു വ്യവസായ പ്രൊഫഷണൽ മോഡറേറ്റ് ചെയ്യുകയും വ്യവസായത്തെക്കുറിച്ചുള്ള ആഗോള വീക്ഷണം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ചാത്തം ഹൗസ് നിയമങ്ങൾ പ്രകാരം നടക്കുന്ന ചർച്ചകളിൽ തിരഞ്ഞെടുത്ത ഒരു കൂട്ടം മാധ്യമങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും ക്ഷണിക്കുന്നു. ഇവന്റിന് ശേഷം, ഗ്ലോബൽ മീഡിയ...