വെള്ളിയാഴ്ച 06 ഓഗസ്റ്റ് 2021 - 8:07:44 am
GCC
2021 Aug 02 Mon, 07:55:47 pm

ബിറ്റ്‌കോയിൻ ഖനനം ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് സൗദി അരാംകോ

ദഹ്റാൻ, സൗദി അറേബ്യ, 2021 ഓഗസ്റ്റ് 02, (WAM) -- ബിറ്റ്കോയിൻ ഖനന പദ്ധതികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സൗദി അരാംകോ നിഷേധിച്ചു. "കമ്പനി ബിറ്റ്കോയിൻ ഖനന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നുള്ള സമീപകാല റിപ്പോർട്ടുകളിലെ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നും കൃത്യമല്ലെന്നും അരാംകോ സ്ഥിരീകരിക്കുന്നു," തിങ്കളാഴ്ച പുറത്തിറക്കിയ അരാംകോ പ്രസ്താവനയിൽ വ്യക്തമാക്കി. ആഗോള ഇന്‍റഗ്രേറ്റഡ് എനർജി, കെമിക്കൽസ് കമ്പനിയായ അരാംകോ ലോകത്തിലെ എണ്ണ വിതരണത്തിന്റെ മൊത്തം ബാരലുകളിൽ എട്ടിലൊന്ന് ഉത്പാദിപ്പിക്കുകയും പുതിയ ഊർജ്ജ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ചെയ്യുന്നു. WAM/ Afsal Sulaiman http://wam.ae/en/details/1395302957092 WAM/Malayalam