ബുധനാഴ്ച 28 സെപ്റ്റംബർ 2022 - 8:22:06 am
റിപ്പോർട്ടുകൾ
2022 Sep 25 Sun, 10:43:52 am

വെള്ളപ്പൊക്കത്തിന്‍റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിൽ നിർണ്ണായകമായി പാക്കിസ്ഥാനിലെ എമിറാറ്റി വികസന പദ്ധതികൾ

അബുദാബി, 2022 സെപ്തംബർ 25, (WAM) -- സമീപകാലത്ത് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ സാക്ഷ്യംവഹിച്ച വിനാശകരമായ വെള്ളപ്പൊക്കത്തിൽ നിരവധി ആളുകളുടെ ജീവനും സാധനസാമഗ്രികളും നഷ്ടപ്പെടുകയും 33 ദശലക്ഷത്തിലധികം ആളുകൾ ദുരിതബാധിതരാവുകയും ഏകദേശം രാജ്യത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയിലാവുകയും ചെയ്തു. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ഓഫ് പാകിസ്ഥാൻ (എൻ‌ഡി‌എം‌എ) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ദുരന്തത്തിൽ 552 കുട്ടികൾ ഉൾപ്പെടെ 1,569 ലധികം ആളുകൾ മരിച്ചു, 13,000-ലധികം ആളുകൾക്ക് പരിക്കേറ്റു, ഏകദേശം 7 ദശലക്ഷത്തിലധികം ആളുകൾക്ക് പലായനം ചെയ്തു. കൂടാതെ, 5,500 സ്കൂളുകൾ ദുരിതബാധിതർക്കുള്ള അഭയകേന്ദ്രങ്ങളായി ഉപയോഗിച്ചു. വെള്ളപ്പൊക്കം മൂലം ശുദ്ധജല ലഭ്യത ഇല്ലാതാവുകയും മലിനമായ വെള്ളം കുടിച്ചതുമൂലം രോഗങ്ങൾ ഉയർന്ന തോതിൽ പടരാനും ഇടയായി. ഏകദേശം 1.9 ദശലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും തകരുകയും ചെയ്തു, 12700...