തിങ്കളാഴ്ച 20 മാർച്ച് 2023 - 2:30:56 pm
സ്പോർട്സ്
2023 Mar 20 Mon, 02:15:00 pm

‘ഹത്ത റമദാൻ ചാമ്പ്യൻഷിപ്പ്’ മാർച്ച് 24ന് ആരംഭിക്കും

ദുബായ്, 2023 മാർച്ച് 20 (WAM) -- കായികതാരങ്ങളുടെ വൻ പങ്കാളിത്തത്തോടെയും ആരാധകരുടെ ശ്രദ്ധേയമായ സാന്നിധ്യത്തോടെയും ഈ വർഷത്തെ 'ഹത്ത റമദാൻ ചാമ്പ്യൻഷിപ്പ്' മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ ഹത്തയിൽ നടക്കും.ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റെ പിന്തുണയോടെ ഹത്ത സ്‌പോർട്‌സ് ക്ലബ്ബിൽ ടീം ഗെയിംസ് കോ സംഘടിപ്പിക്കുന്ന 'ഹത്ത റമദാൻ ചാമ്പ്യൻഷിപ്പ്' എല്ലാ വർഷവും വിശുദ്ധ റമദാൻ മാസത്തിലാണ് നടക്കുക. ഫുട്സൽ, വോളിബോൾ, ഓട്ടം തുടങ്ങി മൂന്ന് കായിക മത്സരങ്ങൾ ഉൾപ്പെടുന്നതാണ് ചാമ്പ്യൻഷിപ്പ്. എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ മാർച്ച് 20 തിങ്കളാഴ്‌ച ആരംഭിക്കും. ഫുട്‌സൽ, വോളിബോൾ മത്സരങ്ങളുടെ നറുക്കെടുപ്പ് മാർച്ച് 21നാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി കുടുംബങ്ങൾക്കും കുട്ടികൾക്കുമായി കായിക പ്രവർത്തനങ്ങളും വിനോദ മത്സരങ്ങളും ഉൾപ്പെടെ നിരവധി അനുബന്ധ പരിപാടികൾ നടക്കും. ഹത്ത കയാക്, ഹത്ത ഗസ്റ്റ്...