തിങ്കളാഴ്ച 02 ഒക്ടോബർ 2023 - 11:20:22 am

ജൂലൈ 1 മുതൽ അബുദാബിയിൽ മവാഖിഫ് ഫീസ് പുനരാരംഭിക്കും

  • اعتبارا من أول يوليو .. استئناف احتساب رسوم المواقف العامة في إمارة أبوظبي
  • اعتبارا من أول يوليو .. استئناف احتساب رسوم المواقف العامة في إمارة أبوظبي
  • اعتبارا من أول يوليو .. استئناف احتساب رسوم المواقف العامة في إمارة أبوظبي
  • اعتبارا من أول يوليو .. استئناف احتساب رسوم المواقف العامة في إمارة أبوظبي

അബുദാബി, ജൂണ്‍ 21, 2020 -അബുദാബിയിലെ മുനിസിപ്പാലിറ്റീസ് ആന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ സംയോജിത ഗതാഗത കേന്ദ്രം, ITC, 2020 ജൂലൈ 1 ബുധനാഴ്ച രാവിലെ 8 മണി മുതൽ പൊതു പാർക്കിംഗ് ഫീസ് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

ഈ വെല്ലുവിളി നിറഞ്ഞ കാലയളവിൽ ജനങ്ങള്‍ക്ക് സഹായകമായി ഫീസ് 3 മാസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതിന് ശേഷമാണ് ഇത്.

പൊതു സൌകര്യത്തിനായി ITC എം-മവാഖിഫ് സേവനം വാഗ്ദാനം ചെയ്യുന്നു, ഇത് വഴി ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് പാർക്കിംഗ് ഫീസ് അടയ്ക്കാൻ അനുവദിക്കുന്നു. "നിലവിലെ സാഹചര്യത്തിന്റെ വെളിച്ചത്തിൽ, ഡാർബ് ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ ഇനിപ്പറയുന്ന ഫോർമാറ്റ് ഉപയോഗിച്ച് എറ്റിസലാത്ത് അല്ലെങ്കിൽ DU ഫോൺ നമ്പറുകളിൽ നിന്ന് 3009 ലേക്ക് ഒരു SMS അയച്ചുകൊണ്ടോ ഇലക്ട്രോണിക് പേയ്മെന്റ്റ്‌ ഉപയോഗിക്കാന്‍ ITC പൊതുജനങ്ങളെ ഉപദേശിക്കുന്നു: (സിറ്റി കോഡും പ്ലേറ്റ് വിഭാഗവും) SPACE (പ്ലേറ്റ് നമ്പർ) SPACE (സ്റ്റാൻ‌ഡേർഡ് അല്ലെങ്കിൽ‌ പ്രീമിയം പാർ‌ക്കിംഗ്) SPACE (‌ ദൈർ‌ഘ്യം മണിക്കൂറില്‍), "സേവന ദാതാക്കളുടെ താരിഫ് അനുസരിച്ച് SMSന് ചാര്‍ജ് ഈടാക്കുന്നു.

മവാഖിഫ് ഫീസ് ക്യാഷ് അല്ലെങ്കിൽ റീചാർജ് ചെയ്യാവുന്ന കാർഡുകൾ ഉപയോഗിച്ചും നൽകാം. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ദിവസേന അണുവിമുക്തമാക്കപ്പെടുന്നതിനാൽ എല്ലാ പേയ്‌മെന്റ് മെഷീനുകളും ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് ഐടിസി പറഞ്ഞു.

ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ 12 വരെയാണ് മവാഖിഫ് സമയം. പാർക്കിംഗ് ഏരിയകളെ ഇങ്ങനെ തരം തിരിച്ചിരിക്കുന്നു: പ്രീമിയം പാർക്കിംഗ് (നീല, വെള്ള നിറങ്ങൾ) മണിക്കൂറിൽ AED3 എന്ന നിരക്കിൽ പരമാവധി 4 മണിക്കൂർ. സ്റ്റാൻഡേർഡ് പാർക്കിംഗ് (നീല, കറുപ്പ് നിറങ്ങൾ) മണിക്കൂറിൽ AED2 അല്ലെങ്കിൽ പ്രതിദിനം 15 ദിർഹം.

വെള്ളിയാഴ്ച, ഔ ദ്യോഗിക അവധി, നിശ്ചിതആളുകൾ എന്നിവയ്ക്ക് പാർക്കിംഗ് ഫീസൊന്നും ബാധകമല്ല. പള്ളികൾക്ക് സമീപത്തുള്ള പാർക്കിംഗ് സ്ഥലങ്ങളില്‍ പ്രാർത്ഥന കോൾ മുതൽ 45 മിനിറ്റ് പാർക്കിംഗ് ഫീസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

റെസിഡൻഷ്യൽ ഏരിയകളിലെ പാർക്കിംഗ് സ്ഥലങ്ങൾ അതിനുള്ളില്‍ താമസിക്കുന്ന റസിഡന്റ് പാർക്കിംഗ് പെർമിറ്റ് ഉടമകൾക്കായി നീക്കിവച്ചിരിക്കുന്നു.

WAM/പരിഭാഷ: Priya Shankar http://wam.ae/en/details/1395302850118

WAM/Malayalam