തിങ്കളാഴ്ച 02 ഒക്ടോബർ 2023 - 1:19:38 pm

കാലഹരണപ്പെട്ട എൻ‌ട്രി പെർ‌മിറ്റ്‌, വിസ എന്നിവ‌ കൈവശമുള്ളവർ‌ക്കുള്ള ഐ‌സി‌എ സമയപരിധി നീട്ടി


അബുദാബി, 2020 ഓഗസ്റ്റ് 10 (WAM) - കാലഹരണപ്പെട്ട പ്രവേശന പെർമിറ്റുകളും വിസകളും കൈവശമുള്ളവർക്കുള്ള പ്രവർത്തനകാലാവധി 2020 ഓഗസ്റ്റ് 11 മുതൽ ഒരു മാസം വരെ നീട്ടാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഐസി‌എ തീരുമാനിച്ചു. അവരെ രാജ്യം വിട്ടുപോരാൻ അനുവദിക്കുന്നതിനും ഇതിന്റെ ഫലമായുണ്ടാകുന്ന എല്ലാ പിഴകളിൽ നിന്നും ഒഴിവാക്കുന്നതിനുമാണ് ഈ തീരുമാനം.

യുഎഇ ആരംഭിച്ച ദേശീയ സംരംഭങ്ങളുടെ ഭാഗമാണ് അതോറിറ്റിയുടെ തീരുമാനം. യുഎഇ മന്ത്രിസഭയുടെ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും വിദേശികളുടെ പ്രവേശനത്തിനും താമസത്തിനും വേണ്ടിയുള്ള ചട്ടങ്ങളും നടപ്പാക്കുന്നതിനാണ് ഇത്.

നിശ്ചിത സമയപരിധിക്കുള്ളിൽ, യോഗ്യതയുള്ളവരോട് രാജ്യം വിടാൻ ഐസിഎ അഭ്യർത്ഥിച്ചു, ഇത് യുഎഇയിലേക്കുള്ള അവരുടെ മടങ്ങിവരവിനെ സഹായിക്കും.

WAM/ Translation: Ambily Sivan https://www.wam.ae/en/details/1395302861327

WAM/Malayalam