ചൊവ്വാഴ്ച 15 ജൂൺ 2021 - 10:14:38 am

എമിറാത്തി ശിശുദിനം ആഘോഷിക്കാൻ യുഎഇ


അബുദാബി, മാർച്ച് 14, 2021 (WAM) - കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സാമൂഹ്യ അവബോധം വളർത്താൻ ലക്ഷ്യമിട്ട് മാർച്ച് 15ന് ആഘോഷിച്ചുവരുന്ന ദേശീയ "എമിറാത്തി ശിശുദിനം" യുണൈറ്റഡ് അറബ് എമിറേറ്റ്സ് നാളെ ആഘോഷിക്കും.

കുട്ടികളെ പരിപാലിക്കുന്നതിലും അവരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുക, ഭാവിതലമുറയെ ശാക്തീകരിക്കുക, അവരുടെ ഭാവി രൂപപ്പെടുത്തുക എന്നീ ഘട്ടങ്ങളിൽ യുഎഇ പുരോഗതി കൈവരിച്ചുകഴിഞ്ഞു.

ചടങ്ങിനോട് അനുബന്ധിച്ച് ജനറൽ വിമൻസ് യൂണിയൻ (GWU) ചെയർപേഴ്‌സൺ, സുപ്രീം കൗൺസിൽ ഫോർ മദർ‌ഹുഡ് ആന്ദ് ചൈൽ‌ഡ്ഹുഡ് പ്രസിഡന്റ്, ഫാമിലി ഡെവലപ്‌മെന്റ് ഫൌണ്ടേഷൻ, FDF സുപ്രീം ചെയർവുമൺ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഹെർ ഹൈനസ് ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക്കിൻ്റെ രക്ഷാകർതൃത്വത്തിൽ ,എമിറാത്തി ചിൽഡ്രൻസ് പാർലമെന്റ് അതിന്റെ ആദ്യ നിയമസഭാ അധ്യായത്തിന്റെ പ്രാരംഭ സമ്മേളനം നാളെ നടത്തും. ഫെഡറൽ നാഷണൽ കൗൺസിൽ ഇത് വിദൂരമായി ഹോസ്റ്റുചെയ്യും.

ചിൽഡ്രൻ പാർലമെന്റിന്റെ സ്ഥാപനം കുട്ടികളെയും യുവാക്കളെയും പിന്തുണയ്ക്കുന്നതിനും അവരുടെ രാഷ്ട്രീയ അവബോധം മെച്ചപ്പെടുത്തുന്നതിനും വികസന പ്രക്രിയയിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള രാജ്യത്തിന്റെ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു.

കൊറോണ വൈറസ് (COVID-19) മഹാമാരി ആരംഭിച്ചതു മുതൽ, വൈറസ് പടരുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇ നിരവധി നടപടിക്രമങ്ങൾ സ്വീകരിച്ചു.

സുരക്ഷിതമായ അന്തരീക്ഷത്തിൽ കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന അവകാശം ലഭ്യമാക്കാൻ സഹായിക്കുന്നതിനായി വിദൂര പഠന സംവിധാനവും യു‌എഇ നടപ്പാക്കി. അതുപോലെ തന്നെ ഹോം, ഡ്രൈവ്-ത്രൂ ഹെൽത്ത് കെയർ പ്രോഗ്രാമുകളും ടെലിമെഡിസിൻ പ്രോഗ്രാമുകളും നടപ്പാക്കി.

കുട്ടികളുടെ സംരക്ഷണരംഗത്ത് യുഎഇ അതിന്റെ നേട്ടങ്ങൾ തുടരുകയും അവരുടെ മൊത്തത്തിലുള്ള അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു. അടുത്ത കാലത്തായി, കുട്ടികളെ സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ നിയമനിർമ്മാണ വ്യവസ്ഥകളും രാജ്യം പുറത്തിറക്കിയിട്ടുണ്ട്.

ദേശീയ ബാല്യകാല മേഖലയിലെ തീരുമാനം എടുക്കുന്നവർക്കുള്ള പ്രധാന റഫറൻസായി യുഎഇ "മാതൃത്വത്തിനും കുട്ടിക്കാലത്തിനുമുള്ള ദേശീയ നയം 2017-2021" പുറത്തിറക്കി. 2016 ലെ ഫെഡറൽ ലോ നമ്പർ 3 എന്ന ഔദ്യോഗിക നാമത്തിൽ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സുൽത്താൻ അൽ നഹ്യാൻ പുറത്തിറക്കിയ "കുട്ടികളുടെ സംരക്ഷണ നിയമ"വും (Wadeema) കൊണ്ടുവന്നു.

കുട്ടികളെ ആക്രമിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം (MoI) 2009 ൽ ശിശു സംരക്ഷണത്തിനായുള്ള ഉന്നത സമിതിയും 2011 ൽ ശിശു സംരക്ഷണ കേന്ദ്രവും സ്ഥാപിച്ചു. കൂടാതെ, ഓൺലൈൻ ചൂഷണത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള വെർച്വൽ ഗ്ലോബൽ ടാസ്‌ക്ഫോഴ്‌സിന്റെ (വിജിടി) അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു യുഎഇ.

കുട്ടികൾക്കെതിരായ അക്രമം അവസാനിപ്പിക്കുന്നതിനുള്ള ആഗോള പങ്കാളിത്തത്തിൽ ചേരുന്ന ആദ്യത്തെ അറബ് രാജ്യമായി യുഎഇയെ തിരഞ്ഞെടുത്തത് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ വിജയകരമായ ദേശീയ നയങ്ങളുടെ പുതിയ അംഗീകാരമാണ്.

ശരിയല്ലാത്ത പെരുമാറ്റം തിരുത്തുന്നതിന് പരിഗണിക്കേണ്ട നിരവധി നിർദ്ദേശങ്ങൾ അടങ്ങിയ സ്കൂൾ കമ്മ്യൂണിറ്റിയിലെ വിദ്യാർത്ഥികൾക്കായി യുഎഇ ഒരു പെരുമാറ്റ കോഡ് സ്വീകരിച്ചു.

സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ്, യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിന്റെ (യുനിസെഫ്) ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഓഫീസ്, വിദ്യാഭ്യാസ മന്ത്രാലയം, വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്-അബുദാബി എന്നിവയുടെ സഹകരണത്തോടെ കുട്ടികൾക്കെതിരായ ബുള്ളിയിങ്ങിനെതിരെ രക്ഷിതാക്കൾക്ക് അവബോധം നൽകുന്ന പരിപാടിയും ആരംഭിച്ചിട്ടുണ്ട്.

WAM/Ambily http://wam.ae/en/details/1395302917992

WAM/Malayalam