ചൊവ്വാഴ്ച 15 ജൂൺ 2021 - 11:42:13 am

‘50 -ാം വർഷം’: വികസന തന്ത്രവും അഭിലാഷപൂർണ്ണമായ ഭാവി കാഴ്ചപ്പാടും ഉയര്‍ത്തിക്കാട്ടി അംബാസഡര്‍മാര്‍


അബുദാബി, മാര്‍ച്ച് 22, 2021 (WAM) - അഞ്ച് പതിറ്റാണ്ടുകളായി, യുഎഇ എല്ലാ മേഖലകളിലും മുന്‍നിര നേട്ടങ്ങള്‍ കൈവരിക്കാന്‍ ഉതകും വിധമുള്ള ഒരു സവിശേഷ വികസന തന്ത്രത്തിനു രൂപം കൊടുക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു.

യൂണിയന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുമ്പോള്‍ രാജ്യം ഭാവി കാഴ്ചപ്പാടിലൂടെ എല്ലാ മേഖലകളിലും ആഗോള നേതൃത്വം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിക്ക് (WAM) നല്‍കിയ പ്രത്യേക പ്രസ്താവനയില്‍, വിദേശത്തുള്ള നിരവധി യുഎഇ അംബാസഡര്‍മാര്‍, കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ രാജ്യത്തിന്റെ വികസന മേഖലയിലെ നേട്ടങ്ങള്‍ അതിന്റെ നേതൃത്വത്തിന്റെ കഠിനാധ്വാനത്തിന്റെയും കാഴ്ചപ്പാടിന്റെ ഫലമാണെന്ന് ഊന്നിപ്പറഞ്ഞു. അതോടൊപ്പം അവസരങ്ങളുടെയും കഴിവുള്ളവരുടെയും സംരംഭകരുടെയും നാടായും യുഎഇ മാറുകയാണെന്നും ഇവർ സൂചിപ്പിക്കുകയുണ്ടായി.

സ്ഥാപക നേതാവ്, അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, സ്ഥാപക പിതാക്കന്മാര്‍, രാജ്യത്തിന്റെ നേതൃത്വം എന്നിവര്‍ മുന്നോട്ടു നയിച്ച യുഎഇയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ നേട്ടങ്ങള്‍ നിറഞ്ഞ ഒരു യാത്രയെ കാണിക്കുന്നുവെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന പറഞ്ഞു.

യുഎഇയുടെ വിജയയാത്ര പരിധിയില്ലാത്ത അഭിലാഷത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി ഭാവിയിലേക്ക് മുന്നേറുകയാണ്. പ്രാദേശികമായും ആഗോളമായും എല്ലാ മേഖലകളിലും രാജ്യം നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബറാക്ക ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചതും ഹോപ് പ്രോബിന്റെ ചൊവ്വയിലേക്കുള്ള വിജയകരമായ യാത്രയും യുഎഇയുടെ ആഗോളതലത്തിലുള്ള നേതൃത്വത്തിന്റെ രണ്ട് പ്രധാന ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക മത്സര റിപ്പോര്‍ട്ടുകളിലെ നിരവധി സൂചികകളില്‍ രാജ്യത്തിന് നൂതന സ്ഥാനങ്ങള്‍ നേടാന്‍ ഇത് പ്രാപ്തമാക്കി.

കൊളംബിയയിലെ യുഎഇ അംബാസഡര്‍ സേലം റാഷിദ് അല്‍ ഒവായ്‌സ് പറഞ്ഞത് വികസനത്തിനും സമാധാനത്തിന്റെയും സുസ്ഥിരതയുടെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുടരേണ്ട ഒരു സവിശേഷ ഉദാഹരണമാണ് രാജ്യമെന്നാണ്. അതേസമയം അറിവും പുതുമയും അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്വ്യവസ്ഥ സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഭിലാഷ വികസന വികസന തന്ത്രങ്ങളെയാണ് യുഎഇ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബഹിരാകാശ ശാസ്ത്രം, സമാധാനപരമായ ആണവോർജ്ജം, മാലിന്യമില്ലാത്തതും പുനരുല്‍പ്പാദിപ്പിക്കാവുന്നതുമായ ഊര്‍ജ്ജം, വ്യോമയാന സാങ്കേതികവിദ്യകള്‍, ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ മേഖലകളില്‍ രാജ്യം മികച്ച നേട്ടം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.

ബ്രസീലിലെ യുഎഇ അംബാസഡര്‍ സാലിഹ് അഹമ്മദ് അല്‍ സുവൈദി, സ്ഥാപനം മുതല്‍ രാജ്യം, ഉയര്‍ന്ന തലത്തിലുള്ള വികസനം കൈവരിക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യത്തില്‍ വിശ്വസിക്കുന്നുവെന്നും, രാജ്യത്തിന്റെ നയതന്ത്ര യാത്ര, ശക്തമായ ഉഭയകക്ഷി ബന്ധം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കൂട്ടിച്ചേര്‍ത്തു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന എക്‌സ്‌പോ 2020 ദുബായിയുടെ ആതിഥ്യം പോലുള്ള ചരിത്രപരമായ നിരവധി നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് രാജ്യത്തിന്റെ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുകയും പൂര്‍ത്തീകരിക്കുകയും ചെയ്തു.

ഭക്ഷ്യസുരക്ഷ, ആരോഗ്യം, വ്യാപാരം, കൃഷി, അതുപോലെ തന്നെ പുനരുപയോഗ ഊര്‍ജ്ജം എന്നിവയുള്‍പ്പെടെ വിവിധ സുപ്രധാന മേഖലകളിലെ മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ യുഎഇയുടെ നയതന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്നതിന് സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു.

യുഎഇയുടെ വികസനം മറ്റ് രാജ്യങ്ങള്‍ അനുകരിക്കേണ്ട അസാധാരണമായ അനുഭവമാണെന്നും അത് കഠിനാധ്വാനത്തിലൂടെ നേടിയതാണെന്നും ഓസ്ട്രേലിയയിലെ യുഎഇ അംബാസഡര്‍ അബ്ദുല്ല അലി ആതിക് അല്‍ സുബൗസി പറഞ്ഞു.

യുഎഇയെ ലോകം സ്ഥിരതയുടേയും സഹിഷ്ണുതയുടേയും രാജ്യമായി കണക്കാക്കുന്നു. ബിസിനസ് സൗഹൃദ അന്തരീക്ഷവും നവീകരണത്തിലെ നേതൃത്വവും മികച്ച അവസരങ്ങള്‍ ആഗ്രഹിക്കുന്നവരുടെ ഇഷ്ടനാടായി യുഎഇയെ മാറ്റിയിട്ടുണ്ട്. വിജയങ്ങള്‍ നേടുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ എമിറാത്തി നയതന്ത്ര വിഭാഗം പ്രമുഖവും സ്വാധീനിക്കാവുന്നതുമായ പങ്ക് വഹിച്ചിട്ടുണ്ട്.

WAM/Ambily http://wam.ae/en/details/1395302920293

WAM/Malayalam