ചൊവ്വാഴ്ച 15 ജൂൺ 2021 - 11:41:46 am

ഹംദാന്‍ ബിന്‍ റാഷിദിന്റെ നിര്യാണത്തില്‍ യുഎഇ അനുശോചിച്ചു


അബുദാബി, മാര്‍ച്ച് 24, 2021 (WAM) - ഇന്ന് തൻ്റെ 76-ാം വയസ്സിൽ അന്തരിച്ച ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്യാണത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അനുശോചിച്ചു.

യുഎഇയുടെ യാത്രയുടെ എല്ലാ ഘട്ടങ്ങള്‍ക്കും ഷെയ്ഖ് ഹംദാന്‍ സാക്ഷ്യം വഹിക്കുകയും ദേശീയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം സംഭാവന നല്‍കുകയും ചെയ്തു. രാജ്യത്തെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം അതിന്റെ നവോത്ഥാനത്തിലും ഭാവി രൂപകല്‍പ്പന ചെയ്യുന്നതിലും പങ്കെടുത്തു. രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, കായിക ജീവിതത്തിന്റെ ശ്രദ്ധേയമായ ഒരു ഐക്കണായിരുന്നു അദ്ദേഹം.

ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ രണ്ടാമത്തെ മകനായി 1945 ലാണ് ഷെയ്ഖ് ഹംദാന്‍ ജനിച്ചത്. 1971 ഡിസംബര്‍ 9 ന് ആദ്യത്തെ യുഎഇ മന്ത്രിസഭ രൂപീകരിക്കുന്ന സമയത്ത് ധനമന്ത്രിയായി നിയമിതനായ അദ്ദേഹം മരണം വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. മാനുഷിക പ്രവര്‍ത്തനങ്ങളോടുള്ള താല്‍പ്പര്യത്തിലും സംസ്‌കാരം, സാഹിത്യം, ശാസ്ത്രം എന്നിവയോടുള്ള അഭിനിവേശത്തിലും അദ്ദേഹം പ്രശസ്തനായിരുന്നു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും തൊഴില്‍ വിപണിയെയും സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന നിരവധി അതോറിറ്റികളുടെയും പ്രമുഖ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും അദ്ധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദുബായ് മുനിസിപ്പാലിറ്റി, അല്‍ മക്തൂം ഫൗണ്ടേഷന്‍, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി (ENOC), ദുബായ് നാച്ചുറല്‍ ഗ്യാസ് കമ്പനി ലിമിറ്റഡ് (DUGAS), എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം, ENOC പ്രോസസിംഗ് കമ്പനി LLC, ഓയില്‍ഫീല്‍ഡ് വിതരണ കേന്ദ്രം എന്നിവ ഇതിൽ പ്രധാനമാണ്.

2006 ല്‍, 'യുകെയിലെ റോയല്‍ കോളേജില്‍' നിന്ന് മൂന്ന് ഓണററി സര്‍ട്ടിഫിക്കറ്റുകളും 'ലണ്ടനിലെ ബ്രിട്ടീഷ് റോയല്‍ കോളേജ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍' നിന്ന് ഓണററി ഫെലോഷിപ്പ് സര്‍ട്ടിഫിക്കറ്റും 'ബ്രിട്ടീഷ് റോയല്‍ കോളേജില്‍ നിന്ന്' എഡിന്‍ബര്‍ഗിലെ ഇന്റേണല്‍ മെഡിസിന്‍, 'ഗ്ലാസ്ഗോയിലെ ബ്രിട്ടീഷ് റോയല്‍ കോളേജ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ ആന്‍ഡ് സര്‍ജറി' എന്നിവയില്‍ നിന്നുള്ള ഓണററി ഫെലോഷിപ്പ് സര്‍ട്ടിഫിക്കറ്റും അദ്ദേഹം നേടി.

ദരിദ്രവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതുമായ പ്രദേശങ്ങളില്‍ തൻ്റെ മാനുഷിക പ്രവർത്തനങ്ങളുടെ പേരിൽ ഷെയ്ഖ് ഹംദാന്‍ അറിയപ്പെട്ടിരുന്നു, 2009 ല്‍ ആഫ്രിക്കന്‍ യൂണിയന്റെ (AU) വാര്‍ഷിക ഉച്ചകോടിക്ക് അദ്ദേഹം നേതൃത്വം നല്‍കി. അദ്ദേഹത്തെ ബഹുമാനിക്കാന്‍ യൂണിയൻ ഒരു സെഷന്‍ സമര്‍പ്പിച്ചു, അദ്ദേഹത്തിത്തെ പ്രകീർത്തിച്ച് 50 ഓളം സ്റ്റേറ്റുകളിലെ പ്രസിഡന്റുമാര്‍ ചടങ്ങിൽ പങ്കെടുത്തു. പതിനായിരക്കണക്കിന് ദരിദ്രര്‍ക്ക് അദ്ദേഹം ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കി.

മാത്രമല്ല, അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയില്ല. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് എത്തി. സാമ്പത്തികമായി അല്ലെങ്കില്‍ വിശുദ്ധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും നല്‍കിക്കൊണ്ടും വര്‍ക്ക് ഷോപ്പുകളും വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെയും പുതിയ മുസ്ലിംകളെയും മുസ്ലിം സമൂഹത്തെയും പിന്തുണയ്ക്കാന്‍ ഷേയ്ഖ് ഹംദാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഇസ്ലാമിക ശരീഅത്ത് പഠിപ്പിക്കുന്നതിനായി അദ്ദേഹം നിരവധി സ്‌കൂളുകള്‍ സ്ഥാപിച്ചു.

മെഡിക്കല്‍, ആരോഗ്യ, വിദ്യാഭ്യാസ സേവന പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി അറബ് രാജ്യങ്ങളില്‍ പള്ളികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, തൊഴിലധിഷ്ഠിത കേന്ദ്രങ്ങള്‍, ഹോളി ഖുറാന്‍ പാരായണ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ സ്ഥാപിക്കാന്‍ ഷേയ്ഖ് ഹംദാന്‍ ഉത്തരവിട്ടു. നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കായി രക്ഷാപ്രവര്‍ത്തനവും മാനുഷികവുമായ പ്രചാരണ പരിപാടികള്‍ നടത്തി, അനാഥരെ പിന്തുണച്ചു, കൂടാതെ റമദാന്‍ ഇഫ്താര്‍, ഈദ് വസ്ത്രങ്ങള്‍, സ്‌കൂള്‍ മെറ്റീരിയല്‍ പ്രൊവിഷന്‍ കാമ്പെയ്നുകള്‍ എന്നിവയും സംഘടിപ്പിച്ചു.

പ്രാദേശിക തലത്തില്‍, ഷെയ്ഖ് ഹംദാന്റെ നേതൃത്വത്തില്‍ അല്‍ മക്തൂം ഫൗണ്ടേഷന്‍ നല്‍കുന്ന സഹായം യുഎഇയുടെ മാനുഷിക ശ്രമങ്ങള്‍ക്ക് വളരെയധികം സഹായിച്ചു.

1998 ല്‍ സമാരംഭിച്ച 'ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ഫോര്‍ ഡിസ്റ്റിംഗ്വിഷ്‌ഡ് അക്കാദമിക് പെര്‍ഫോമന്‍സ്' വഴി എല്ലാ തലങ്ങളിലെയും വിദ്യാഭ്യാസത്തെയും ഷെയ്ഖ് ഹംദാന്‍ പിന്തുണച്ചിരുന്നു. ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ഫോര്‍ ഡിസ്റ്റിംഗ്വിഷ്ഡ് അക്കാദമിക് പെര്‍ഫോമന്‍സും യുനെസ്‌കോയും സംയുക്ത സംരംഭമായ 'യുനെസ്‌കോ-ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം പ്രൈസ്' വിദ്യാഭ്യാസം, സര്‍ഗ്ഗാത്മകത, നവീകരണം എന്നീ മേഖലകളിലെ ഒരു പ്രധാന അന്താരാഷ്ട്ര അവാര്‍ഡായി മാറി.

ഇതേ ചട്ടക്കൂടിനു കീഴില്‍ ഷെയ്ഖ് ഹംദാന്‍ 2010 ല്‍ ടാന്‍സാനിയയില്‍ അല്‍ മക്തൂം എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി കോളേജും സ്‌കോട്ട്‌ലന്‍ഡിലെ അല്‍ മക്തൂം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അറബിക്, ഇസ്ലാമിക് സ്റ്റഡീസും സ്ഥാപിച്ചു.

ആഫ്രിക്കയിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രധാന പങ്കിനെ അംഗീകരിക്കുന്നതിനും സുഡാന്‍ ഉള്‍പ്പെടെയുള്ള ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം സ്‌കൂളുകളുടെ ആഫ്രിക്കന്‍ ശാഖകളില്‍ നിന്ന് ബിരുദധാരികളെ ആകര്‍ഷിക്കുന്നതിനുമായി ഷെയ്ഖ് ഹംദാന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിക്ക് ഒരു നിശ്ചിത വാര്‍ഷിക സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ചു. പലസ്തീന്‍ കുട്ടികള്‍ക്കുള്ള മെഡിക്കല്‍, മാനുഷിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പലസ്തീന്‍ ചില്‍ഡ്രന്‍സ് ഫണ്ടിന്റെ പ്രധാന ദാതാവായിരുന്നു അദ്ദേഹം.

മികച്ച മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ ടീമുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മെഡിക്കല്‍ സയന്‍സിനുള്ള ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അവാര്‍ഡിലൂടെ പ്രാദേശികമായും ആഗോളമായും ആരോഗ്യമേഖലയെ സഹായിക്കുന്നതിന് അദ്ദേഹം കാര്യമായ ശ്രമങ്ങള്‍ നടത്തിയിരുന്നു.

WAM/Ambily http://wam.ae/en/details/1395302921303

WAM/Malayalam