വെള്ളിയാഴ്ച 14 മെയ് 2021 - 11:38:43 pm

കഴിഞ്ഞ 24 മണിക്കൂറിൽ 2,112 പുതിയ COVID-19 കേസുകൾ, 2,191 രോഗമുക്തി, 3 മരണം


അബുദാബി, ഏപ്രിൽ 8, 2021 (WAM) - അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 249,014 അധിക COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.

കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് മന്ത്രാലയം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. ടെസ്റ്റിംഗ് ക്യാമ്പയിന്റെ ഭാഗമായി, മന്ത്രാലയം 2,112 പുതിയ കൊറോണ വൈറസ് കേസുകൾ പ്രഖ്യാപിച്ചു. ഇതോടെ യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 478,131 ആയി.

രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും സ്റ്റേബിളായ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

COVID-19 സങ്കീർണതകൾ മൂലം 3 മരണങ്ങളും MoHAP പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 1,523 ആയി.

മരണമടഞ്ഞവരുടെ കുടുംബങ്ങളെ മന്ത്രാലയം ആത്മാർത്ഥ അനുശോചനം അറിയിച്ചു. കോവിഡ് -19 രോഗികൾക്ക് വേഗത്തിലും പൂർണവുമാ‍യ രോഗമുക്തി ആശംസിച്ച മന്ത്രാലയം ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ശാരീരിക അകലവും പാലിക്കണമെന്നും സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആവശ്യപ്പെട്ടു.

COVID-19 ൽ നിന്ന് 2,191 പേർ കൂടി പൂർണ്ണമായി സുഖം പ്രാപിച്ചുവെന്നും മൊത്തം രോഗമുക്തരുടെ എണ്ണം 463,032 ആയെന്നും മന്ത്രാലയം അറിയിച്ചു.

WAM/Ambily http://wam.ae/en/details/1395302925595

WAM/Malayalam