വെള്ളിയാഴ്ച 14 മെയ് 2021 - 11:13:51 pm

കഴിഞ്ഞ 24 മണിക്കൂറിൽ 182,498 ഡോസ് COVID-19 വാക്സിൻ വിതരണം ചെയ്തു: MoHAP


അബുദാബി, ഏപ്രിൽ 8, 2021 (WAM) - കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 182,498 ഡോസ് കോവിഡ് -19 വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇന്നുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 8,889,571 ആണ്. 100 പേർക്ക് 89.88 ഡോസ് എന്ന നിരക്കിലാണ് നിലവിൽ വാക്സിൻ വിതരണം നടക്കുന്നത്.

സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും COVID-19 വാക്സിൻ നൽകാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിക്കും വാക്സിനേഷന്റെ ഫലമായി സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനുള്ള ശ്രമങ്ങൾക്കും അനുസൃതമാണിത്. ഇത് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും COVID-19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും സഹായിക്കും.

WAM/Ambily http://wam.ae/en/details/1395302925647

WAM/Malayalam