ഞായറാഴ്ച 16 മെയ് 2021 - 5:17:10 pm

ഫിലിപ്പ് രാജകുമാരന്റെ മരണത്തില്‍ യുഎഇ നേതാക്കള്‍ എലിസബത്ത് രാജ്ഞിയെ അനുശോചനം അറിയിച്ചു


അബുദാബി, ഏപ്രില്‍ 9, 2021 (WAM) - ഫിലിപ്പ് രാജകുമാരന്റെ മരണത്തില്‍ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുണൈറ്റഡ് കിംഗ്ഡം ഓഫ് ബ്രിട്ടൻ ആൻഡ് നോർതേൺ അയർലൻഡിൻറെ ക്വീന്‍ എലിസബത്ത് II ന് അനുശോചന സന്ദേശം അയച്ചു.

കേബിളില്‍ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് എലിസബത്ത് രാജ്ഞിയോട് ഹൃദയംഗമമായ അനുശോചനം അറിയിച്ചു.

വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബിയുടെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും, ഷേയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും എലിസബത്ത് രാജ്ഞിക്ക് സമാനമായ അനുശോചന കേബിളുകള്‍ അയച്ചു.

WAM/Ambily http://wam.ae/en/details/1395302925856

WAM/Malayalam