ബുധനാഴ്ച 16 ജൂൺ 2021 - 3:02:29 am

ഉഭയകക്ഷി ബന്ധം വളർത്തുന്നത് സംബന്ധിച്ച് സൗദി കായിക മന്ത്രിയും മൻസൂർ ബിൻ സായിദും ചർച്ച നടത്തി

  • منصور بن زايد يستقبل وزير الرياضة السعودي
  • منصور بن زايد يستقبل وزير الرياضة السعودي
  • منصور بن زايد يستقبل وزير الرياضة السعودي
വീഡിയോ ചിത്രം

അബുദാബി, ഏപ്രിൽ 29, 2021 (WAM) - ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ എച്ച്. എച്ച് ഷേയ്ഖ് മൻസൂർ ബിൻ സായദ് അൽ അൻഹ്യാൻ അബുദാബിയിലെ ഖസ്ർ അൽ വതനിൽ സൗദി കായിക മന്ത്രിയും സൗദി ഒളിമ്പിക് കമ്മറ്റി ചെയർമാനുമായ അബ്ദുൾ അസീസ് തുർക്കി ബിൻ ഫൈസൽ അൽ സൗദ് രാജകുമാരനെ സ്വീകരിച്ചു.

ഉഭയകക്ഷി ബന്ധം, പ്രത്യേകിച്ച് കായിക തലത്തിൽ, സംയുക്ത പരിപാടികളും സംരംഭങ്ങളും ത്വരിതപ്പെടുത്തിക്കൊണ്ട്, തങ്ങളുടെ രാജ്യങ്ങളിലെ ജനങ്ങളുടെ അഭിലാഷങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്തു.

സഹ മന്ത്രി ഷേയ്ഖ് ഷഖ്‌ബൗട്ട് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, അഹമ്മദ് ജുമ അൽ സാബി, ഫെഡറൽ സുപ്രീം കൗൺസിൽ കാര്യമന്ത്രി; ക്യാബിനറ്റ് അംഗവും സാംസ്കാരിക യുവജന മന്ത്രിയുമായ നൗറ ബിന്ത് മുഹമ്മദ് അൽ കാബി; അഹമ്മദ് മുഹമ്മദ് അൽ ഹമൈരി, രാഷ്ട്രപതി മന്ത്രാലയം സെക്രട്ടറി ജനറൽ; രാഷ്ട്രപതി കാര്യ മന്ത്രാലയത്തിലെ സുപ്രീം കൗൺസിൽ ഓഫ് യൂണിയൻ സെക്രട്ടറി ജനറൽ ഹമദ് അബ്ദുൾ റഹ്മാൻ അൽ മദ്‌ഫ; മുഹമ്മദ് അബ്ദുല്ല അൽ ജുനൈബി, രാഷ്ട്രപതി കാര്യ മന്ത്രാലയത്തിലെ പ്രസിഡൻഷ്യൽ പ്രോട്ടോക്കോൾ ഡയറക്ടർ; യുഎഇയിലെ സൗദി അംബാസഡർ തുർക്കി ബിൻ അബ്ദുല്ല അൽ ദഖിൽ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായി.

WAM/Ambily http://wam.ae/en/details/1395302931172

WAM/Malayalam