വ്യാഴാഴ്ച 06 മെയ് 2021 - 11:41:52 pm

മൌണ്ട് മെറോൺ അപകടം, അബ്ദുള്ള ബിൻ സായിദ് ഇസ്രായേൽ വിദേശകാര്യ മന്ത്രിയോട് അനുശോചനം രേഖപ്പെടുത്തി


അബുദാബി, 2021 ഏപ്രിൽ 30 (വാം) - മൌണ്ട് മെറോണിലെ ഒരു ഉത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞവരുടെ പേരിൽ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസിയാട് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി എച്ച് എച്ച് ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി..

വെള്ളിയാഴ്ച ഇസ്രയേൽ മന്ത്രിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെ ഷെയ്ഖ് അബ്ദുള്ള ഇസ്രായേൽ സർക്കാരിനോടും ജനങ്ങളോടും ഇരകളായവരുടെ കുടുംബങ്ങളോടും ആത്മാർത്ഥ അനുശോചനവും അനുഭാവവും പ്രകടിപ്പിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം നേർന്നു.

http://www.wam.ae/en/details/1395302931487

WAM/Malayalam