വ്യാഴാഴ്ച 06 മെയ് 2021 - 10:55:21 pm

യുഎഇ 52 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഭക്ഷ്യസഹായവിമാനം നൈജറിലേക്ക് അയച്ചു

വീഡിയോ ചിത്രം

നിയാമി, നൈജർ, 2021 മെയ് 3, (WAM) - യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിശുദ്ധ റമദാൻ മാസത്തിൽ ആരംഭിച്ച സംരംഭങ്ങളുടെ ഭാഗമായി 52 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ വിമാനം റിപ്പബ്ലിക് ഓഫ് നൈജറിലേക്ക് അയച്ചു.

"അന്താരാഷ്ട്ര സമൂഹവുമായുള്ള സഹകരണം നിർണായകമാണെന്ന് യുഎഇ കരുതുന്നു, പ്രത്യേകിച്ചും കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ. വിശുദ്ധ മാസത്തിൽ നൈജറിൽ ആവശ്യമുള്ള കുടുംബങ്ങളെ സഹായിക്കാനാണ് ഭക്ഷ്യസഹായം അയച്ചത്." ചാഡിലെ യുഎഇ എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് അമീർ അൽ മെൻഹാലി പറഞ്ഞു.

"യു‌എഇയിൽ നിന്ന് നൈജറിലെത്തുന്ന രണ്ടാമത്തെ വിമാനമാണിത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ 6 മെട്രിക് ടൺ മെഡിക്കൽ സപ്ലൈകളുമായി ആദ്യത്തേത് അയച്ചിരുന്നു. കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി 6,000 ആരോഗ്യ പ്രവർത്തകർക്ക് അതിൻറെ പ്രയോജനം ലഭിച്ചു." അൽ മെൻഹാലി കൂട്ടിച്ചേർത്തു.

WAM/Sreejith Kalarikkal https://www.wam.ae/en/details/1395302932050 WAM/Malayalam

WAM/Malayalam