വ്യാഴാഴ്ച 06 മെയ് 2021 - 11:50:56 pm

നജ്‌റാനിൽ ഹൂത്തി നടത്തിയ മിസൈൽ ആക്രമണത്തെ യുഎഇ അപലപിച്ചു


അബുദാബി, 2021 മെയ് 3 (WAM)-- സൗദി അറേബ്യയിലെ നജ്‌റാനിൽ പൌരന്മാരെയും പൌരന്മാരുടെ വസ്തുവകകളെയും ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈലും ബോംബും നിറച്ച രണ്ട് വിമാനങ്ങൾ സഖ്യസേന തടഞ്ഞു. ഇറാൻ പിന്തുണയുള്ള തീവ്രവാദിയായ ഹൂത്തി മിലിഷ്യയുടെ ഈ ആസൂത്രിതമായ ശ്രമത്തെ യുഎഇ ശക്തമായ ഭാഷയിൽ അപലപിച്ചു.

ആവർത്തിച്ചുള്ള ഹൂത്തി തീവ്രവാദ ആക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടും എല്ലാ അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടും ഗ്രൂപ്പിന്റെ നഗ്നമായ അവഗണനയെ പ്രതിഫലിപ്പിക്കുന്നുവെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) പുറത്തിറക്കിയ പ്രസ്താവനയിൽ യുഎഇ സ്ഥിരീകരിച്ചു.

മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്താനുള്ള ഈ സേനകളുടെ ശ്രമങ്ങളുടെ പുതിയ തെളിവുകളെ പ്രതിനിധാനം ചെയ്യുന്ന ഗുരുതരമായ വർദ്ധനവാണ് സമീപകാലത്ത് ഈ ആക്രമണങ്ങളുടെ ഭീഷണി എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ആവർത്തിച്ചുള്ള ഈ പ്രവർത്തനങ്ങൾ തടയുന്നതിന് അടിയന്തരവും നിർണ്ണായകവുമായ നിലപാട് സ്വീകരിക്കണമെന്നും മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.

അതിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരായ എല്ലാ ഭീഷണികൾക്കെതിരെയും തോളോട് തോൾ ചേർന്ന് നിൽക്കുകയും അതിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളിലും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവിച്ചുകൊണ്ട് ഈ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് യുഎഇയുടെ പൂർണ്ണ ഐക്യദാർഢ്യം MoFAIC പുതുക്കി.

"യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെയും സൗദി അറേബ്യയുടെയും സുരക്ഷ അവിഭാജ്യമാണ്. രാജ്യം നേരിടുന്ന ഏത് ഭീഷണിയും യുഎഇയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഉള്ള ഭീഷണിയായി കണക്കാക്കപ്പെടുന്നു." മന്ത്രാലയം ഉപസംഹരിച്ചു.

WAM/Sreejith Kalarikkal http://wam.ae/en/details/1395302932026 WAM/Malayalam

WAM/Malayalam