വ്യാഴാഴ്ച 06 മെയ് 2021 - 10:48:56 pm

50 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഭക്ഷ്യസഹായവിമാനം കിർഗിസ്ഥാനിലേക്ക് അയച്ച് യുഎഇ


അബുദാബി, 2021 മെയ് 3 (WAM)--യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിശുദ്ധ റമദാൻ മാസത്തിൽ ആരംഭിച്ച സംരംഭങ്ങളുടെ ഭാഗമായി 50 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ വിമാനം കിർഗിസ്ഥാനിലേക്ക് അയച്ചു.

"എല്ലാ സാഹചര്യങ്ങളിലും സഹോദര-സൗഹൃദ രാജ്യങ്ങളെ പിന്തുണയ്ക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണ്. ഈ വിമാനം ഭക്ഷ്യസഹായവും വഹിച്ച് വിശുദ്ധ റമദാൻ മാസത്തിൽ വരുന്നത് രാജ്യത്തിന്റെ സഹകരണത്തിനും ഐക്യദാർഢ്യത്തിനും വേണ്ടിയുള്ള അതിന്റെ മികവുറ്റ നേതൃത്വത്തിന്റെ അശ്രാന്ത പരിശ്രമങ്ങളുടെയും ഉറച്ച മൂല്യങ്ങളുടെയും ഭാഗമായാണ്." ഉസ്ബെക്കിസ്ഥാനിലെ യുഎഇ അംബാസഡറും കിർഗിസ്ഥാനിലെ പ്രവാസി അംബാസഡറുമായ സയീദ് മാത്തർ അൽ-ഖെംസി പറഞ്ഞു.

മുമ്പും കോവിഡ് -19 ൻറെ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങൾക്ക് യുഎഇ സഹായം ലഭിച്ച രാജ്യങ്ങളിലൊന്നാണ് കിർഗിസ്ഥാൻ. 2020 ഏപ്രിൽ 23 ന് 7 മെട്രിക് ടൺ മെഡിക്കൽ സപ്ലൈകളുമായി ഒരു വിമാനം അയച്ചപ്പോൾ 7,000 മെഡിക്കൽ ഉദ്യോഗസ്ഥർക്ക് അതിൻറെ പ്രയോജനം ലഭിച്ചു.

WAM/Sreejith Kalarikkal http://wam.ae/en/details/1395302932085 WAM/Malayalam

WAM/Malayalam