ചൊവ്വാഴ്ച 11 മെയ് 2021 - 9:22:03 pm

ഫെഡറൽ സർക്കാരിൻ്റെ ഈദ് അൽ-ഫിത്തർ അവധി ചൊവ്വാഴ്ച ആരംഭിക്കും


ദുബായ്, മെയ് 4, 2020 (WAM) - യു‌എഇയിലെ ഫെഡറൽ സ്ഥാപനങ്ങൾക്കുള്ള ഈദ് അൽ-ഫിത്തർ അവധി റമദാൻ 29, ചൊവ്വാഴ്ച (മെയ് 11 ന് അനുസൃതമായി) ആരംഭിച്ച് ഷാവാൽ 3, 1441 H വരെ നീളുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു, ഇത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഈ അവസരത്തിൽ അതോറിറ്റി, പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ; വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷേയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ; അഭിവന്ദ്യരായ സുപ്രീം കൗൺസിൽ അംഗങ്ങൾ, എമിറേറ്റ്‌സ് ഭരണാധികാരികൾ എന്നിവർക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

യു‌എഇയിലെയും അറബ്, ഇസ്ലാമിക് രാജ്യങ്ങളിലെയും ജനങ്ങൾക്ക് അതോറിറ്റി ആശംസകൾ നേർന്നു.

WAM/Ambily http://www.wam.ae/en/details/1395302932266

WAM/Malayalam