ചൊവ്വാഴ്ച 11 മെയ് 2021 - 9:43:04 pm

പലായനം ചെയ്ത ഇറാഖികൾക്ക് 'ഡെബാഗ ക്യാമ്പിൽ' സഹായം വിതരണം ചെയ്ത് ഖലീഫ ഫൌണ്ടേഷൻ

  • "خليفة الانسانية" توزع مساعدات في مخيم ديبكة للنازحين العراقيين
  • "خليفة الانسانية" توزع مساعدات في مخيم ديبكة للنازحين العراقيين

എർബിൽ, 2021 മെയ് 4 (WAM)-- ഖലീഫ ബിൻ സയ്യദ് അൽ നഹ്യാൻ ഫൌണ്ടേഷൻ ഇറാഖി കുർദിസ്ഥാൻ മേഖലയിലെ യുഎഇ കോൺസുലേറ്റ് ജനറലുമായി സഹകരിച്ച് എർബിൽ ഗവർണറേറ്റിന്റെ പ്രാന്തപ്രദേശത്തുള്ള ഡെബാഗ ക്യാമ്പിൽ നിന്ന് പലായനം ചെയ്ത ഇറാഖികൾക്ക് സാമ്പത്തിക സഹായം നൽകി.

പ്രത്യേകിച്ചും കൊറോണ വൈറസ് (കോവിഡ്-19) പ്രതിസന്ധിയുടെ വെളിച്ചത്തിൽ ദുഷ്‌കരമായ സാഹചര്യങ്ങൾക്കിടയിലും നാടുകടത്തപ്പെട്ടവരുടെ ദുരിതം ലഘൂകരിക്കാനാണ് ഈ നീക്കം.

വംശമോ നിറമോ മതമോ നോക്കാതെ എല്ലായിടത്തും നിരാലംബരായ ആളുകൾക്ക് പണവും ദയയും നൽകുന്നു എന്നതിനാൽ ഈ സഹായം ഫൌണ്ടേഷന്റെ പ്രവർത്തനപരിധിയിൽ വരുന്നു എന്ന് ഫൌണ്ടേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് ഹാജി അൽ ഖൌരി പറഞ്ഞു.

അന്തരിച്ച ഷെയ്ഖ് സയ്യദ് ബിൻ സുൽത്താൻ അൽ നഹ്യാനും സ്ഥാപക പിതാക്കന്മാരും തുടർന്നുപോന്ന സമീപനത്തിന്റെ തുടർച്ചയാണ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സയ്യദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ യുഎഇ നേതൃത്വം തുടരുന്ന ഈ സഹായം എന്ന് ഇറാഖി കുർദിസ്ഥാൻ മേഖലയിലെ യുഎഇ കോൺസൽ ജനറൽ അഹമ്മദ് അൽ ദഹേരി, ഖലീഫ ഫൌണ്ടേഷനെ അറിയിച്ചു.

WAM/Sreejith Kalarikkal http://www.wam.ae/en/details/1395302932329 WAM/Malayalam

WAM/Malayalam