വ്യാഴാഴ്ച 06 മെയ് 2021 - 11:31:03 pm

സിറിയയിലേക്ക് കോവിഡ് -19 വാക്സിൻ ഡോസുകളുടെ നാലാമത്തെ ഷിപ്പ്മെൻറ് അയച്ച് യുഎഇ


ദമാസ്കസ്, 2021 മെയ് 4 (WAM)--കൊറോണ വൈറസ് (കോവിഡ്-19) വാക്സിനുമായി നാലാമത്തെ എമിറാറ്റി സഹായ വിമാനം ഇന്ന് ദമാസ്കസിലെത്തി.

പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് സിറിയൻ ആരോഗ്യമേഖലയെ സഹായിക്കുന്നതിനും വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രാദേശിക പ്രതിരോധ നടപടികളെ പിന്തുണയ്ക്കുന്നതിനും ആയി സിറിയൻ റെഡ് ക്രസന്റ് അസോസിയേഷനുമായി സഹകരിച്ച് എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആർസി) ആണ് വിമാനം അയച്ചത്.

സിറിയയിലെ മെഡിക്കൽ മേഖലയിലെ മുൻ‌നിര തൊഴിലാളികളെയും ഗുരുതരമായ രോഗികളെയും വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകളെയും കൂടാതെ അഭയാർത്ഥി ക്യാമ്പുകളിലെ ആളുകളെയും സംരക്ഷിക്കാൻ ആണ് വാക്സിൻ കയറ്റുമതിയിലൂടെ ലക്ഷ്യമിടുന്നത്.

ആരോഗ്യ പ്രതിസന്ധിയെ അതിജീവിക്കുന്നതിനും പകർച്ചവ്യാധികളിൽ നിന്ന് കരകയറുന്നതിനും ആയി സൗഹൃദ രാജ്യങ്ങളെ സഹായിക്കാനുള്ള ശ്രമങ്ങൾ യുഎഇ ഊർജ്ജിതമാക്കി.

മഹാമാരിയോടുള്ള യുഎഇയുടെ അന്താരാഷ്ട്ര പ്രതികരണത്തിന്റെ ഭാഗമായ ഈ സഹായം, രാജ്യം അതിന്റെ നേതൃത്വത്തിന്റെ നിർദേശപ്രകാരം ആരംഭിച്ച സംരംഭങ്ങളെ ഉയർത്തിക്കാണിച്ചുകൊണ്ട്, കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കുന്നു.

മഹാമാരിയുടെ ആരോഗ്യപരവും മാനവികവുമായ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനും അതുപോലെ തന്നെ പല രാജ്യങ്ങളിലും വൈറസ് വ്യാപനം തടയുന്നതിനും അത് വഴി നിരവധി സമൂഹങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള യുഎഇയുടെ ജാഗ്രതയും ഇത് എടുത്തുകാണിക്കുന്നു.

പല രാജ്യങ്ങളിലും പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നതിനിടയിലും ഈ വാക്സിൻ ഡോസുകൾ വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ സഹായിക്കും.

WAM/Sreejith Kalarikkal http://www.wam.ae/en/details/1395302932319 WAM/Malayalam

WAM/Malayalam