ചൊവ്വാഴ്ച 11 മെയ് 2021 - 9:28:04 pm

സ്വകാര്യമേഖലയിലെ ഈദുൽ ഫിത്തർ അവധി റമദാൻ 29 മുതൽ ശവ്വാൽ 3 വരെ


അബുദാബി, 2021 മെയ് 4 (WAM) സ്വകാര്യമേഖലയിൽ റമദാൻ മാസം 29 മുതൽ ശവ്വാൽ മാസം 3 വരെ ഈദുൽ ഫിത്തർ പ്രമാണിച്ച് അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു.

2020/2021 വർഷത്തേക്ക് യുഎഇ മന്ത്രിസഭ അംഗീകരിച്ച ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച തീരുമാനം നടപ്പിലാക്കുന്നതിൻറെ ഭാഗമായി മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രി നാസർ ബിൻ താനി അൽ ഹംലി പുറത്തിറക്കിയ സർക്കുലറിൽ ഇത് വ്യക്തമാക്കുന്നു.

WAM/Sreejith Kalarikkal http://www.wam.ae/en/details/1395302932334 WAM/Malayalam

WAM/Malayalam