ബുധനാഴ്ച 16 ജൂൺ 2021 - 3:22:55 am

സംരംഭകത്വവുമായി ബന്ധപ്പെട്ട 16 മത്സരാധിഷ്ഠിത സൂചികകളിൽ ആദ്യ 20 സ്ഥാനങ്ങളിൽ സ്ഥാനം നേടി യുഎഇ


അബുദാബി, 2021 മെയ് 9, (WAM) --2020 ലെ സംരംഭകത്വവുമായി ബന്ധപ്പെട്ട 13 ആഗോള മത്സര സൂചികകൾ പ്രകാരം 20 മുൻനിര രാജ്യങ്ങളിൽ യുഎഇ ഉൾപ്പെട്ടിട്ടുണ്ടെന്ന് 5 പ്രത്യേക ആഗോള സ്ഥാപനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇത് സംരംഭകത്വങ്ങളെ സംബന്ധിച്ച യുഎഇയുടെ മികച്ച നയങ്ങളുടെ ദൃഷ്ടാന്തമാണ്.

ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ (എഫ്‌സി‌എസ്‌സി) പ്രകാരം, ട്രാവൽ ആൻറ് ടൂറിസം കോംപറ്ററ്റീവ്‌നെസ് റിപ്പോർട്ട്, യു‌എഇയുടെ അന്താരാഷ്ട്ര വിജയങ്ങൾ ഐ‌എം‌ഡി വേൾഡ് കോംപറ്ററ്റീവ്‌നെസ് ഇയർബുക്ക്, ആഗോള മത്സരാധിഷ്ഠിത റിപ്പോർട്ട് 4.0, ഐഎംഡി വേൾഡ് ഡിജിറ്റൽ മത്സരാധിഷ്ഠിത റാങ്കിംഗ്, ബിസിനസ്സ് 2020 റിപ്പോർട്ട് എന്നിവയിൽ മികച്ച റാങ്കിംഗ് നേടിയിട്ടുണ്ട്.

ബിസിനസ്സ് നൈപുണ്യം, നിക്ഷേപ മൂലധനത്തിന്റെ ലഭ്യത അല്ലെങ്കിൽ എസ്എംഇകൾ സ്ഥാപിക്കുന്നതിനുള്ള അനുയോജ്യമായ കാലാവസ്ഥ തുടങ്ങി രാജ്യത്ത് സംരംഭകത്വം വർധിപ്പിക്കുന്നതിനായി നിരവധി മികച്ച നിയമനിർമ്മാണ, നടപടിക്രമ ചട്ടക്കൂടുകൾ നൽകുന്നതിൽ യുഎഇയുടെ വിജയം റിപ്പോർട്ടുകൾ കാണിക്കുന്നു. അത് വഴി, കാനഡ, യുകെ, ചൈന, ജപ്പാൻ യുഎസ് തുടങ്ങി നിരവധി പ്രമുഖ ആഗോള സമ്പദ്‌വ്യവസ്ഥകളെ മറികടക്കുവാൻ സാധിച്ചു.

ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ് പുറത്തിറക്കിയ ഐ‌എം‌ഡി വേൾഡ് കോംപറ്റിറ്റീവ്‌നെസ് ഇയർബുക്കിൽ സംരംഭകത്വത്തിൽ യുഎഇക്ക് രണ്ടാം സ്ഥാനം സ്ഥാനമാണുള്ളത്. അതേസമയം വെഞ്ച്വർ ക്യാപിറ്റൽ ലഭ്യത സൂചികയിൽ നാലാം സ്ഥാനത്തും വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ആഗോള മത്സരാധിഷ്ഠിത റിപ്പോർട്ടിന്റെ നൂതന കമ്പനികളുടെ സൂചികകളുടെ വളർച്ചയിൽ അഞ്ചാം സ്ഥാനത്തും ആണ് യുഎഇ.

ഐ‌എം‌ഡി വേൾഡ് ഡിജിറ്റൽ കോംപറ്റിറ്റീവ്‌നെസ് റാങ്കിംഗ് അനുസരിച്ച് ബിസിനസ്സ് നൈപുണ്യം, സംരംഭ മൂലധനം, നിക്ഷേപ മൂലധനം എന്നിവയുമായി ബന്ധപ്പെട്ട സൂചികകളിൽ യുഎഇ ആഗോളതലത്തിൽ ആറാം സ്ഥാനത്താണ്.

ട്രാവൽ ആൻറ് ടൂറിസം കോംപറ്ററ്റീവ്‌നെസ് റിപ്പോർട്ടിൽ സംരംഭകത്വ അപകടസാധ്യകളോടുള്ള നിലപാടുകളുടെ സൂചികയിൽ ആറാം സ്ഥാനവും ബിസിനസ് ആരംഭിക്കുന്നതിന് ആവശ്യമായ സൂചികകൾ പ്രകാരം എട്ടാം സ്ഥാനവും യുഎഇ നേടി. എസ്‌എം‌ഇകളിലും മൂലധന ചെലവ് സൂചികകളിലും ഒമ്പതാം സ്ഥാനത്തും കോർപ്പറേറ്റ് ബാദ്ധ്യതാ സൂചികയിൽ പത്താമതും മൊത്തം പ്രാരംഭ ഘട്ട സംരംഭക പ്രവർത്തന സൂചികയിൽ പതിനൊന്നാമതും ആണ് യുഎഇ.

ആകർഷകമായതും സംയോജിതവുമായ നിയമനിർമ്മാണ സംവിധാനവും സംരംഭക പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും അവയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്ന നൂതന സംരംഭങ്ങളും പ്രോഗ്രാമുകളും ശക്തിപ്പെടുത്തുക വഴി യുഎഇയുടെ എണ്ണ ഇതര ജിഡിപിയുടെ പ്രധാന സംഭാവനയാക്കി സംരഭകത്വത്തെമാറ്റിക്കൊണ്ട് കഴിഞ്ഞ ഒരു വർഷമായി സംരംഭകത്വത്തിൽ നിലനിർത്തുന്ന യുഎഇയുടെ അവിശ്വസനീയമായ ട്രാക്ക് റെക്കോർഡ് ലോകത്തെ ഈ മേഖലയിലെ ഏറ്റവും മുൻ‌നിര രാജ്യങ്ങളിൽ ഒന്നായി മാറാൻ യുഎഇയെ സഹായിച്ചു.

.

WAM/Sreejith Kalarikkal http://www.wam.ae/en/details/1395302933663 WAM/Malayalam

WAM/Malayalam