ബുധനാഴ്ച 16 ജൂൺ 2021 - 2:14:11 am

നഹ്യാൻ ബിൻ മുബാറക്കും കോസ്റ്റാറിക്ക വിദേശകാര്യ ഉപമന്ത്രിയും

  • نهيان بن مبارك ونائبة وزير خارجية كوستاريكا يبحثان تعزيز التعاون
  • نهيان بن مبارك ونائبة وزير خارجية كوستاريكا يبحثان تعزيز التعاون
വീഡിയോ ചിത്രം

അബുദാബി, 2021 മെയ് 9(WAM)-- കാബിനറ്റ് അംഗവും സഹിഷ്ണുത സഹവർത്തിത്വ മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ തന്റെ കൊട്ടാരത്തിൽ കോസ്റ്റാറിക്കയിലെ വിദേശകാര്യ ഉപമന്ത്രി അഡ്രിയാന ബൊളോനോസ് അർഗ്വേറ്റയ്ക്ക് സ്വീകരണം നൽകി.

അവരുടെ കൂടിക്കാഴ്ചയിൽ, ഷെയ്ഖ് നഹ്യാൻ അർഗ്വേറ്റയെയും അവരുടെ പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്തു. പരസ്പര താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി തങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ അവർ ചർച്ച ചെയ്തു. പൊതു ആശങ്കകളെക്കുറിച്ചുള്ള അഭിപ്രായങ്ങളും അവർ കൈമാറി.

ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ആഗോള സമാധാനവും സമൃദ്ധിയും കൈവരിക്കുന്നതിനും ആഗോള സഹകരണം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന എക്സ്പോ 2020 ദുബായുടെ ആതിഥേയത്വം വഹിക്കാനുള്ള യുഎഇയുടെ തയ്യാറെടുപ്പുകളെക്കുറിച്ചും അവർ സംസാരിച്ചു.

കൊറോണ വൈറസ് മഹാമാരിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള അവരുടെ രാജ്യങ്ങളുടെ ശ്രമങ്ങളെക്കുറിച്ചും ഷെയ്ഖ് നഹ്യാനും അർഗ്വേറ്റയും തമമിൽ ചർച്ച ചെയ്തു.

എല്ലാവർക്കുമായി ശോഭനമായ ഭാവി ഉറപ്പുവരുത്തുന്നതിനായി ഐക്യദാർഢ്യം, സഹിഷ്ണുത, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എല്ലാ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ഷെയ്ഖ് നഹ്യാൻ ഊന്നിപ്പറഞ്ഞു.

അവരുടെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉറപ്പാക്കാനുള്ള അവരുടെ നേതൃത്വത്തിന്റെ പിന്തുണ കാരണം യുഎഇയും കോസ്റ്റാറിക്കയും തമ്മിലുള്ള ബന്ധത്തിന് ഗണ്യമായ വികസനം കൈവരിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സ്പോ 2020 ദുബായിലെ കോസ്റ്റാറിക്കയുടെ പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള അഗാധമായ തന്ത്രപരമായ ബന്ധത്തെയും ആഗോള പരിപാടിയിൽ സജീവമായി സംഭാവന ചെയ്യാനുള്ള അവരുടെ ശ്രമങ്ങളെയും അടിവരയിടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

എക്സ്പോ 2020 ദുബായ് ഇവന്റ് വിജയകരമാക്കുന്നതിനുള്ള യുഎഇയുടെ അനന്തമായ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട്,യുഎഇയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള തന്റെ രാജ്യത്തിന്റെ താൽപ്പര്യവും, യുഎഇയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള താൽപ്പര്യവും, എക്സ്പോ 2020 ദുബായിൽ പങ്കെടുക്കാനുള്ള ഉത്സാഹത്തെക്കുറിച്ചും അർഗ്വേറ്റ എടുത്തുപറഞ്ഞു.

WAM/Sreejith Kalarikkal http://wam.ae/en/details/1395302933675 WAM/Malayalam

WAM/Malayalam