ഞായറാഴ്ച 13 ജൂൺ 2021 - 6:59:59 am

ഗൾഫിൽ മുസ്ലീങ്ങൾക്കും ജൂതന്മാർക്കും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്ന വിഷയത്തിൽ ജൂത നേതാക്കന്മാരും എമിറാറ്റികളും ചർച്ച നടത്തി


ദുബായ്, 2021 ജൂൺ 07, (WAM) -- ഗൾഫ് സഹകരണ കൌൺസിലെ (GCC) ജ്യൂവിഷ് കമ്മ്യൂണിറ്റിയുടെ കൂട്ടായ്മ ആയ അസോസിയേഷൻ ഓഫ് ഗൾഫ് ജ്യൂവിഷ് കമ്മ്യൂണിറ്റി (AGJC) കഴിഞ്ഞയാഴ്ച ദുബായിൽ സംഘടിപ്പിച്ച ശാബാത്ത് അത്താഴ വിരുന്നിൽ ഗൾഫിലെ മുസ്ലീങ്ങൾക്കും ജൂതന്മാർക്കും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്ന വിഷയത്തിൽ നയതന്ത്ര പ്രതിനിധികൾ, ജൂത സമൂദായിക നേതാക്കൾ, എമിറാത്തികൾ എന്നിവർ ചർച്ച നടത്തി.

ബഹ്‌റൈൻ അംബാസഡർ ഹൌഡ നോനൂ, യുഎഇയിലെ കനേഡിയൻ അംബാസഡർ മാർസി ഗ്രോസ്മാൻ; അബുദാബിയിലെ ഇസ്രായേലിന്റെ മിഷൻ മേധാവി ഈതാൻ നാഹെ എന്നിവർ പങ്കെടുക്കുകയും സംഘവുമായി സംസാരിക്കുകയും ചെയ്തുവെന്ന് എജിജെസി (AGJC) തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

ജിസിസി മേഖലയിലെ ജൂത ജീവിത സാധ്യതകൾ കേന്ദ്രീകരിച്ച് ഗ്രോസ്മാനും നായും ഗ്രൂപ്പുമായി പ്രചോദനാത്മകമായ സന്ദേശങ്ങൾ പങ്കിട്ടു. ഇതിനെത്തുടർന്ന് എ‌ജെ‌ജെ‌സിയുടെ റബ്ബി ഡോ. എലി അബാഡിയും ബോർഡ് അംഗങ്ങളായ അംബാസഡർ ഹൌഡ നോനൂ, യു‌എഇയിലെ അലക്സ് പീറ്റർ‌ഫ്രണ്ട് എന്നിവർ പങ്കെടുത്ത പാനൽ ചർച്ച നടന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗൾഫിലെ ജൂതജീവിതത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകളും കാഴ്ചപ്പാടും മൂവരും പങ്കുവെക്കുകയും മേഖലയിലെ മുസ്ലീങ്ങൾക്കും ജൂതന്മാർക്കും പരസ്പര സഹായത്തോടെ എങ്ങനെ പ്രവർത്തിക്കാമെന്നത് സംബന്ധിച്ച പങ്കെടുത്ത എമിറാറ്റികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.

"എമിറാറ്റി സുഹൃത്തുക്കളുമായും അയൽവാസികളുമായും ശാബാത്തിന്റെ ചൈതന്യം പങ്കുവെക്കുന്നതിനുള്ള ഒരു മികച്ച സമയമായിരുന്നു എജിജെസി അത്താഴവിരുന്ന്," എന്ന് എജിജെസി റബ്ബി ഡോ. എലി അബാഡി പറഞ്ഞു.

"യു‌എഇയിൽ ആദ്യമായാണ് താൻ ശാബാത്ത് അനുഭവിച്ചതെന്നും ഇത് പലർക്കും ആദ്യത്തെ അനുഭവമായരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഞങ്ങളുടെ അതിഥികളിൽ ഒരാൾ പങ്കുവെച്ചു. ഭാവിയിൽ കൂടുതൽ ശാബാത്ത് വിരുന്നുകൾക്ക് ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു.

ഹൌഡ നോനൂ അഭിപ്രായപ്പെട്ടു, "ഫെബ്രുവരിയിൽ പകർച്ചവ്യാധി സമയത്താണ് എജിജെസി ആരംഭിച്ചത്. ആയിരക്കണക്കിന് ആളുകൾക്കായി ഞങ്ങൾ നിരവധി വെർച്വൽ പ്രോഗ്രാമുകൾ ഇതിനകം നടത്തി. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം വർദ്ധിച്ചതിനാൽ വ്യക്തിപരമായി ആഗ്രഹിക്കുകയും ശാബാത്ത് അതിന് മികച്ച ഒരു അവസരമാണെന്ന് ഞങ്ങൾ മനസ്സിലാക്കിയതിനാലാണ് ഇത് സംഘടിപ്പിച്ചത്."

ജിസിസി രാജ്യങ്ങളിലെ ജൂത സമൂഹങ്ങൾക്കായുള്ള ഒരു കൂട്ടായ്മയാണ് അസോസിയേഷൻ ഓഫ് ഗൾഫ് ജ്യൂവിഷ് കമ്മ്യൂണിറ്റീസ്. അത് ഈ പ്രദേശത്തെ ജൂതജീവിതം മികച്ചതാക്കാനും മെച്ചപ്പെടുത്താനും പ്രവർത്തിക്കുന്നു. അറേബ്യയിലെ ബെത്ത് ദിൻ, അറേബ്യൻ കോഷർ സർട്ടിഫിക്കേഷൻ ഏജൻസി, ലൈഫ്സൌക്കിൾ ഇവന്റുകൾ, മറ്റ് കമ്മ്യൂണിറ്റി പ്രോഗ്രാമുകൾ എന്നിവ പോലുള്ള പരിപാടികൾക്കും സേവനങ്ങൾക്കും എജിജെസി മേൽനോട്ടം വഹിക്കുന്നു.

WAM/ Afsal Sulaiman http://wam.ae/en/details/1395302941293 WAM/Malayalam

WAM/Malayalam