ഞായറാഴ്ച 13 ജൂൺ 2021 - 2:40:55 pm

കോഴ്സെറായുടെ ആഗോള നൈപുണ്യ റിപ്പോർട്ട് 2021 പ്രകാരം ബിസിനസ് നൈപുണ്യത്തിൻ്റെ കാര്യത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ച് യുഎഇ


ദുബായ്, 2021 ജൂൺ 9, (WAM) -- കോഴ്സെറായുടെ ആഗോള നൈപുണ്യ റിപ്പോർട്ട് 2021 അനുസരിച്ച്, മെന മേഖലയിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ മൊത്തത്തിലുള്ള ബിസിനസ്സ് ശേഷികളിൽ ലക്സംബർഗിന് പിന്നിൽ രണ്ടാം സ്ഥാനത്തും യുഎഇ ഇടം പിടിച്ചു.

മഹാമാരിയുടെ തുടക്കം മുതൽ 100 ലധികം രാജ്യങ്ങളിലെ പ്ലാറ്റ്‌ഫോമിലെ 77 ദശലക്ഷത്തിലധികം പഠിതാക്കളിൽ നിന്ന് ബിസിനസ്സ്, സാങ്കേതികവിദ്യ, ഡാറ്റാ സയൻസ് എന്നിവയിലുടനീളം നൈപുണ്യ വൈദഗ്ദ്ധ്യം നേടുന്നതിനുള്ള പ്രകടന ഡാറ്റയെ ആശ്രയിച്ചാണ് പഠനം തയ്യാറാക്കിയിട്ടുള്ളത്.

ആശയവിനിമയം, സംരംഭകത്വം, നേതൃത്വവും മാനേജ്മെന്റും, നയതന്ത്രവും പ്രവർത്തനങ്ങളും എന്നീ മേഖലകളിൽ യുഎഇ പഠിതാക്കൾ മികച്ച 97 ശതമാനത്തിൽ കൂടുതലോ ബിസിനസ്സ് ശേഷികളാൽ മികച്ചുനിൽക്കുകയോ ചെയ്യുന്നു. ഒരു സ്ഥാപനത്തിന്റെ വിജയം നിർണ്ണയിക്കുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കൃത്യമായി വ്യാഖ്യാനിക്കാനും പ്രതികരിക്കാനും ഈ വൈദഗ്ധ്യങ്ങൾ അടിസ്ഥാനപരമാണ്.

യു‌എഇയുടെ മൊത്തത്തിലുള്ള ബിസിനസ്സ് നൈപുണ്യ വൈദഗ്ദ്ധ്യം ആഗോളതലത്തിൽ പട്ടികയിൽ ഒന്നാമതായിരിക്കുമ്പോൾ, സാങ്കേതികവിദ്യയും ഡാറ്റാ സയൻസ് കഴിവുകളും തുടർച്ചയായ വളർച്ചയ്ക്കുള്ള മേഖലകളെ പ്രതിനിധീകരിക്കുന്നു. ദേശീയ വികസനത്തിന്റെയും സാമ്പത്തിക മുന്നേറ്റത്തിന്റെയും മുൻനിരതേരാളി എന്ന നിലയിൽ യുഎഇ സർക്കാർ ഡിജിറ്റൽ പരിവർത്തനത്തിന് മുൻഗണന നൽകിയതോടെ ആഗോള നൈപുണ്യ റിപ്പോർട്ട് യുഎഇ പ്രൊഫഷണലുകൾക്ക് ഈ മേഖലകളിൽ മികവ് പുലർത്താനുള്ള സുപ്രധാന അവസരത്തെ ഉയർത്തിക്കാണിച്ചു. രാജ്യത്തെ സാങ്കേതികവിദ്യ, ഡാറ്റാ സയൻസ് കഴിവുകൾ എന്നിവയ്ക്കുള്ള ടാലൻ്റ് പൂളുകളിൽ യഥാക്രമം 72, 71 എന്നിങ്ങനെയാണ് റാങ്കുകൾ.

"സമീപ വർഷങ്ങളിൽ, യുഎഇ സർക്കാർ നൈപുണ്യ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഇവ നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ ഗുണപരമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഞങ്ങളുടെ റാങ്കിംഗിലെ യുഎഇയുടെ ബിസിനസ്സ് നേതൃത്വ നിലപാട് ഇതിന് തെളിവാണ്," കോഴ്സെറാ EMEA വൈസ് പ്രസിഡന്റ് ആന്റണി ടാറ്റേഴ്‌സാൽ പറഞ്ഞു. "സാങ്കേതികവിദ്യ, ഡാറ്റാ സയൻസ് കഴിവുകൾ എന്നിവയുമായി ബന്ധപ്പെട്ട്, എൻ‌ട്രി ലെവൽ ഡിജിറ്റൽ ജോലികളിലേക്കുള്ള പാത ഉൾപ്പെടെ വിവിധ തൊഴിൽ പ്രസക്തമായ യോഗ്യതാപത്രങ്ങളിലേക്കുള്ള പ്രവേശനം യു‌എഇയിൽ മാത്രമല്ല, ലോകമെമ്പാടും വലിയ തോതിൽ പുനർ‌നിർമ്മിക്കാൻ സഹായിക്കുന്നതിന് പ്രധാനമാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, യുഎഇയിലെ സ്ത്രീകളുടെ അടിസ്ഥാനപരമായ ഡിജിറ്റൽ വൈദഗ്ധ്യത്തിന് കാരണമാകുന്ന സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (എസ്ടിഇഎം) കോഴ്‌സ് എൻറോൾമെന്റുകളിൽ വർദ്ധനവ് കാണുന്നന്നത് പ്രതീക്ഷാവഹമാണ്. യുഎഇയിലെ സ്ത്രീകളിൽ നിന്നുള്ള എസ്ടിഇഎം പ്രവേശനത്തിന്റെ വിഹിതം 2018-19ൽ 33 ശതമാനത്തിൽ നിന്ന് 2019-20 ൽ 41 ശതമാനമായി ഉയർന്നു.

രാജ്യത്തിന്റെ മൊത്തത്തിലുള്ള സാങ്കേതിക നൈപുണ്യ പ്രകടനത്തിലെ ശ്രദ്ധേയമായി വേറിട്ടുനിൽക്കുന്ന മറ്റൊരു ഘടകം യുഎഇ 77 ശതമാനത്തിൽ സ്ഥാനം നേടിയ സെക്യൂരിറ്റി എഞ്ചിനീയറിംഗിലെ മത്സരശേഷിയാണ്. പകർച്ചാവ്യധിയുടെ സമയത്ത് സൈബർ ആക്രമണങ്ങളിൽ 250 ശതമാനം വർധനവ് രാജ്യത്തുണ്ടായി. അതിനാൽ യുഎഇയ്ക്കുള്ളിൽ സൈബർ സുരക്ഷ കഴിവുകൾ ആകർഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും ശക്തമായ ഊന്നൽ നൽകിയിട്ടുണ്ട്, ഇത് ഈ ഉയർന്ന റാങ്കിംഗ് ലഭിക്കുവാൻ സഹായികരമായി.

WAM/Sreejith Kalarikkal http://wam.ae/en/details/1395302942085 WAM/Malayalam

WAM/Malayalam