ഞായറാഴ്ച 13 ജൂൺ 2021 - 3:33:59 pm

ദേശീയ മനുഷ്യാവകാശ പദ്ധതി തയ്യാറാക്കുന്നതിൽ സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു: ഗാർഗാഷ്


അബുദാബി, 2021 ജൂൺ 10, (WAM) -- ദേശീയ മനുഷ്യാവകാശ പദ്ധതി തയ്യാറാക്കുന്നതിലെ പുരോഗതി വിലയിരുത്തുന്നതിനായി ദേശീയ മനുഷ്യാവകാശ സമിതി (എൻ‌എച്ച്‌ആർ‌സി) ചെയർമാൻ ഡോ. അൻവർ ബിൻ മുഹമ്മദ് ഗാർഗാഷ് വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തെ വിവിധ സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

സമിതി നടത്തുന്ന കൺസൾട്ടേറ്റീവ് പ്രക്രിയയിൽ പ്രധാന പങ്കാളികളായതിനാൽ പദ്ധതി തയ്യാറാക്കുന്നതിൽ ഈ സ്ഥാപനങ്ങളുടെ പ്രധാന പങ്ക് യോഗത്തിൽ അദ്ദേഹം അടിവരയിട്ടുപറഞ്ഞു.

മാത്രമല്ല, പങ്കെടുക്കുന്നവർ മുന്നോട്ടുവച്ച നിരവധി ആശയങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്യപ്പെട്ടു. ദേശീയ മനുഷ്യാവകാശ പദ്ധതി കരട് ദേശീയ കമ്മിറ്റി കണക്കിലെടുക്കും.

മുമ്പ്, ദേശീയ മനുഷ്യാവകാശ പദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച് എൻ‌എച്ച്‌ആർ‌സി രാജ്യത്തെ സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുമായി നിരവധി കൂടിയാലോചന യോഗങ്ങൾ നടത്തിയിരുന്നു.

കമ്മിറ്റി നിശ്ചയിച്ച സമയപരിധി അനുസരിച്ച് പദ്ധതി തയ്യാറാക്കുമ്പോൾ സ്ഥിരമായ അടിസ്ഥാനത്തിൽ ഈ സംഘടനകളുമായി കൂടിക്കാഴ്ച നടത്താനാണ് എൻ‌എച്ച്‌ആർ‌സി ലക്ഷ്യമിടുന്നത്.

WAM/Sreejith Kalarikkal http://wam.ae/en/details/1395302942414 WAM/Malayalam

WAM/Malayalam