ഞായറാഴ്ച 13 ജൂൺ 2021 - 6:20:17 am

അൽഹോസ്ൻ അപ്ലിക്കേഷനിൽ ഗ്രീൻ പാസ് ഉപയോഗിക്കുന്നതിന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയുടെ അംഗീകാരം


അബുദാബി, 2021 ജൂൺ 09, (WAM) - സുരക്ഷിതമായ പ്രവേശനം, പ്രതിരോധ നടപടികൾ സ്വീകരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള എമിറേറ്റിന്‍റെ 4-പില്ലാർ നയ തന്ത്രത്തെ അടിസ്ഥാനമാക്കി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അൽഹോസ്ൻ ആപ്ലിക്കേഷനിൽ ഗ്രീൻ പാസ് ഉപയോഗിക്കാൻ അംഗീകാരം നൽകി.

ഷോപ്പിംഗ് മാളുകൾ, വലിയ സൂപ്പർമാർക്കറ്റുകൾ, ജിമ്മുകൾ, ഹോട്ടലുകളും അതിനുള്ളിലെ സൗകര്യങ്ങളും, പൊതു പാർക്കുകൾ, ബീച്ചുകൾ, സ്വകാര്യ ബീച്ചുകൾ, നീന്തൽക്കുളങ്ങൾ, വിനോദ കേന്ദ്രങ്ങൾ, തീയേറ്ററുകൾ, മ്യൂസിയങ്ങൾ, റെസ്റ്റോറന്‍റുകൾ, കഫേകൾ എന്നിവകളിലേക്ക് സുരക്ഷിതമായി പ്രവേശിക്കുന്നതിന് മാത്രമായി ഗ്രീൻ പാസ് പ്രക്രിയ ഉപയോഗിക്കാൻ കമ്മിറ്റി അംഗീകരിച്ചു. ഇത് 2021 ജൂൺ 15 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

സുപ്രധാന മേഖലകളിലെ പ്രവർത്തനങ്ങൾക്കായി നിലവിലുള്ളതും അംഗീകൃതവുമായ നടപടിക്രമങ്ങൾ ഇത് പൂർത്തീകരിക്കുന്നുവെന്നും 16 വയസും അതിൽ കൂടുതലുമുള്ളവർക്ക് ഇത് ബാധകമാണെന്നും കമ്മിറ്റി വ്യക്തമാക്കി WAM/ Afsal Sulaiman http://wam.ae/en/details/1395302942261 WAM/Malayalam

WAM/Malayalam